Current Date

Search
Close this search box.
Search
Close this search box.

കോര്‍പറേഷന്‍ ഉദ്യോഗസ്ഥന് നേരെ ബി.ജെ.പി എം.എല്‍.എയുടെ മര്‍ദനം

ഇന്‍ഡോര്‍:മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയുടെ മകനും മധ്യപ്രദേശിലെ ഇന്‍ഡോറിലെ ബി.ജെ.പി എം.എല്‍.എയുമായ ആകാശ് വിജയ്‌വര്‍ഗിയയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ ഉദ്യോഗസ്ഥനു നേരെ മര്‍ദനം. ബുധനാഴ്ചയാണ് ക്രിക്കറ്റ് ബാറ്റുപയോഗിച്ച് ആകാശിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്‍ഡോറില്‍ വെച്ച് ഉദ്യോഗസ്ഥനെ സംഘം ചേര്‍ന്ന് മര്‍ദിച്ചത്.

സംഭവസ്ഥലത്തുണ്ടായിരുന്ന പൊലിസ് ആക്രമികളില്‍ നിന്നും ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംഘം വഴങ്ങുന്നില്ല. അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായുള്ള റെയ്ഡിനെത്തിയതായിരുന്നു മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍. ഈ സമയം ആകാശ് വിജയ് വര്‍ഗിയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാളുകള്‍ കൂട്ടമായി ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിയുകയായിരുന്നു. സംഭവത്തിന്റെ മുഴുവന്‍ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. സംഭവത്തെ ന്യായീകരിച്ച് പിന്നീട് എം.എല്‍.എ രംഗത്തുവന്നു. ഭാവിയിലും ഇത്തരം ആക്രമണങ്ങള്‍ തുടരുമെന്നും എം.എല്‍.എ പറഞ്ഞു.

Related Articles