Current Date

Search
Close this search box.
Search
Close this search box.

നോമ്പിനു ശേഷം ബലിപെരുന്നാളെന്ന്; മുസ്ലിം ഗൃഹസന്ദര്‍ശന പരിപാടിയുമായി ബി.ജെ.പി

കല്‍പറ്റ: മുസ്ലിം സമുദായത്തിനകത്തേക്ക് കയറിച്ചെല്ലാനുള്ള വഴികള്‍ തേടി ബി.ജെ.പി. ദേശീയ കമ്മിറ്റിയുടെ തീരുമാനപ്രകാരം ബി.ജെ.പി ദേശീയ ന്യൂനപക്ഷ മോര്‍ച്ച മുസ്ലിം വീടുകളില്‍ ഗൃഹസന്ദര്‍ശന പരിപാടി സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തിനിടെ തന്നെ അബദ്ധമാണ് നേതാക്കളുടെ വായില്‍ നിന്നും പുറത്തുവന്നത്.

വരാനിരിക്കുന്ന റമദാന്‍ വ്രതത്തിനു ശേഷമുള്ള ബലി പെരുന്നാളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ മുസ്ലിം വീടുകളില്‍ സന്ദര്‍ശനം നടത്തി ഈദ് ആശംസകള്‍ നേരുമെന്നാണ് പ്രഖ്യാപിച്ചത്. ന്യൂനപക്ഷ മോര്‍ച്ച ദേശീയ അധ്യക്ഷന്‍ ജമാല്‍ സിദ്ദീഖിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് നോബിള്‍ മാത്യുവാണ് ഇങ്ങനെ പറഞ്ഞത്. ചെറിയ പെരുന്നാളിനെയാണ് നേതാക്കള്‍ തെറ്റിദ്ധരിച്ച് ബലിപെരുന്നാള്‍ എന്ന് മാറിപറഞ്ഞത്.

ബലിപെരുന്നാള്‍ കടന്നുവരികയാണ്, ആ ബലിപെരുന്നാള്‍ ദിവസം ഞങ്ങള്‍ ബലിപെരുന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ മുഴുവന്‍ മുസ്ലിം വീടുകളും സന്ദര്‍ശിക്കുമെന്നാണ് നോബിള്‍ പറഞ്ഞത്.

ഈസ്റ്ററിനും ക്രിസ്തുമസിനും സമാനമായ രീതിയില്‍ ക്രിസ്ത്യന്‍ വീടുകളും സന്ദര്‍ശിക്കുമെന്നും വിഷുവിന് ഹിന്ദു വീടുകള്‍ സന്ദര്‍ശിച്ച് ആശംസകള്‍ നേരുമെന്നും ഇരുവരും പറഞ്ഞു. കേരളത്തില്‍ ന്യൂനപക്ഷ സമുദായങ്ങളെ ബി.ജെ.പിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായി ‘മോദിമിത്രങ്ങള്‍’ എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു.

Related Articles