ബംഗളൂരു: മുസ്ലിം വ്യാപാരികള്‍ക്കു നേരെ പരസ്യമായി വധ ഭീഷണിയുയര്‍ത്തി ബി.ജെ.പി നേതാവും പശുസംരക്ഷകരും. കര്‍ണാടകയിലെ ഹിന്ദു ഉത്സവമായ ചൈത്ര നവരാത്രിയുടെ പേര് പറഞ്ഞാണ് ബിജെപി നേതാവും ഗോ സംരക്ഷകരും പല പ്രദേശങ്ങളിലായുള്ള എല്ലാ തരം മത്സ്യ-മാംസ കച്ചവടക്കാരോട് ഭീഷണി മുഴക്കിയത്. കടകള്‍ അടക്കണമെന്നും ‘കടയടച്ചില്ലെങ്കില്‍ കാല് തല്ലിയൊടിക്കും’ എന്നും പറഞ്ഞ് ബലപ്രയോഗത്തിലൂടെ ഇറച്ചികടകള്‍ അടച്ചു പൂട്ടിച്ചു. ഇതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
കര്‍ണാടകയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മണ്ഡവാലി ഫസല്‍പൂരിലാണ് ബിജെപി നേതാവ് രവീന്ദ്ര സിങിന്റെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ അണികളും ചേര്‍ന്ന് പ്രദേശത്തെ ചിക്കന്‍, മട്ടന്‍, ഫിഷ് സ്റ്റാളുകളിലും കടകളിലും കയറിയിറങ്ങി ആക്രോശിച്ച് പൂട്ടിച്ചത്.
പൊലീസിനോടൊപ്പം ചേര്‍ന്ന് ഇറച്ചി വില്‍പനശാലകള്‍ സന്ദര്‍ശിക്കുന്ന ബിജെപി നേതാവിനേയും ഗോ സംരക്ഷക ഗുണ്ടകളെയും വീഡിയോയില്‍ കാണാം. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഒമ്പത് ദിവസവും നിങ്ങള്‍ കടകള്‍ അടച്ചിടണമെന്നും വേഗം ഷട്ടര്‍ ഇടൂ എന്നും രവീന്ദ്ര സിംഗ് കച്ചവടക്കാരോട് ആവശ്യപ്പെടുന്നുണ്ട്. പല കച്ചവടക്കാരും ഭയന്ന് കട പൂട്ടുന്നതും കാണാം. ഇവര്‍ എല്ലാ ഇറച്ചിക്കടകളിലും റെയ്ഡ് പോലെ നടത്തുകയും കൂടെയുള്ളവര്‍ ഷട്ടറുകള്‍ വലിച്ചൂരി അടക്കുന്നുമുണ്ട്. അതേസമയം, സമീപത്ത് മറ്റുള്ള കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നുമുണ്ട്. മാംസ കടകള്‍ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുമെന്നും ആരെയും നിര്‍ബന്ധിപ്പിച്ച് അടപ്പിച്ചിട്ടില്ലെന്നുമാണ് സിങിന്റെ അവകാശവാദം.
Chicken shops in the Muslim locality of Mandawali Fazalpur in Vinod Nagar West, Delhi, have been shut down by BJP leader Ravindra Singh in honour of Navratri. pic.twitter.com/OZcIj5cfRj
— Meer Faisal (@meerfaisal01) March 28, 2023