Current Date

Search
Close this search box.
Search
Close this search box.

തലശ്ശേരിയിലെ ബി.ജെ.പി വിദ്വേഷ പ്രകടനം: പൊലിസ് കേസെടുത്തു

തലശ്ശേരി: തലശ്ശേരിയില്‍ കഴിഞ്ഞ ദിവസം ബി.ജെ.പി നടത്തിയ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ പൊലിസ് കേസെടുത്തു. കണ്ടാലറിയാവുന്ന 25ഓളം പേര്‍ക്കെതിരെയാണ് തലശ്ശേരി പൊലിസ് കേസെടുത്തത്. ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. നാടിന്റെ മതമൈത്രി തകര്‍ക്കാന്‍ സംഘ്പരിവാറിനെ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ പറഞ്ഞു.

കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയുടെ ഭാഗമായി യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ റാലിയിലാണ് ബി.ജെപിയുടെയും യുവമോര്‍ച്ചയുടെയും മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ മുസ്ലിം വിദ്വേഷം കലര്‍ത്തിയ പ്രകോപനപരമായ മുദ്രാവാക്യം വിളി അരങ്ങേറിയത്.

‘അഞ്ചു നേരം നിസ്‌കരിക്കാന്‍ പള്ളികള്‍ ഒന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല…” എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. ജയകൃഷ്ണനെ വെട്ടിയവര്‍ ആയുസ് ഒടുങ്ങി മരിക്കില്ലെന്നും ആര്‍ എസ് എസിന്റെ കോടതിയില്‍ ഇവര്‍ക്കുള്ള ശിക്ഷ നടപ്പിലാക്കുമെന്നും അടക്കം നിരവധി പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ പ്രകടനത്തില്‍ ഉടനീളം ഉയര്‍ന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles