Current Date

Search
Close this search box.
Search
Close this search box.

ഞാന്‍ ട്രംപിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നു: മുഹമ്മദ് ബിന്‍ സല്‍മാന്‍

റിയാദ്: അമേരിക്കയെയും ട്രംപിനെയും പുകഴ്ത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രംഗത്ത്. കഴിഞ്ഞയാഴ്ച ട്രംപ് സൗദിയെ വിമര്‍ശിച്ചതിനു പിന്നാലെയാണ് ട്രംപിനെ ന്യായീകരിച്ച് ബിന്‍ സല്‍മാന്‍ രംഗത്തെത്തിയത്. രണ്ടു കക്ഷികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ സാധാരണമാണെന്നും ഞാന്‍ അദ്ദേഹത്തിനൊപ്പം(ട്രംപ്) പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നുമാണ് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

സൗദി-യു.എസ് ബന്ധത്തെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. ഇരു നേതാക്കളും ചേര്‍ന്ന് പശ്ചിമേഷ്യയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ചും തീവ്രവാദത്തിനും ഭീകരവാദ ചിന്തകള്‍ക്കും ഐ.എസിനുമെതിരെ. 33കാരനായ ബിന്‍ സല്‍മാന്‍ പറഞ്ഞു. അല്‍ ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

എല്ലാ സുഹൃത്തുക്കളും നല്ലതും ചീത്തതുമായ കാര്യങ്ങള്‍ പറയും. സഖ്യകക്ഷികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്. നിങ്ങളെക്കുറിച്ച് 100 ശതമാനവും നല്ലത് മാത്രം പറയുന്ന സുഹൃത്തുക്കളെ കാണാന്‍ സാധിക്കില്ല. നിങ്ങളുടെ കുടുംബത്തില്‍ പോലും അതുണ്ടാവില്ല. നിങ്ങള്‍ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടാകാം. ഇതിനെ ഞങ്ങള്‍ ആ വിഭാഗത്തില്‍ പെടുത്തും- ബിന്‍ സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

യു.എസ് തങ്ങളുടെ സൈനിക പിന്തുണ പിന്‍വലിച്ചാല്‍ പശ്ചിമേഷ്യന്‍ രാജ്യം രണ്ടാഴ്ചയില്‍ കൂടുതല്‍ മുന്നോട്ടു പോകില്ല എന്നായിരുന്നു സൗദിയെ ഉദ്ദേശിച്ച് ട്രംപ് പരിഹസിച്ചത്.

 

Related Articles