Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിക്ക് പുതിയ ആയുധവില്‍പ്പന അനുവദിക്കണമെന്ന് ബൈഡന്‍ യു.എസ് കോണ്‍ഗ്രസില്‍

വാഷിങ്ടണ്‍: തുര്‍ക്കിക്ക് പുതിയ യുദ്ധോപകരണങ്ങള്‍ നല്‍കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ യു.എസ് കോണ്‍ഗ്രസില്‍. എഫ്. 16 പോര്‍വിമാനങ്ങള്‍ അപ്‌ഗ്രേഡ് ചെയ്ത് നല്‍കണമെന്നാണ് ബൈഡന്‍ ആവശ്യപ്പെട്ടത്.

40 പുതിയ എഫ് 16 വിമാനങ്ങള്‍ തുര്‍ക്കിക്ക് വില്‍ക്കാനുള്ള പ്രത്യേക നിര്‍ദ്ദേശത്തിന് കോണ്‍ഗ്രസിലെ പിന്തുണ അളക്കാന്‍ ബൈഡന്‍ ഭരണകൂടം
ശ്രമിക്കുന്നതായി യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.

ലിബിയയിലേക്കും സിറിയയിലേക്കുമുള്ള തുര്‍ക്കിയുടെ സൈനിക കടന്നുകയറ്റത്തില്‍ തുര്‍ക്കിയും പടിഞ്ഞാറും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഗ്രീസുമായുള്ള നാവിക തര്‍ക്കങ്ങളും നിലനിന്നിരുന്നു. മനുഷ്യാവകാശ പ്രശ്നങ്ങളില്‍ തുര്‍ക്കി പിന്തിരിയുന്നതായും വിമര്‍ശനമുണ്ടായിരുന്നു.

എന്നാല്‍ അടുത്തിടെ, ഉക്രെയ്‌നിലെ സംഘര്‍ഷം ബന്ധത്തിലെ ഇത്തരം തടസ്സങ്ങളെ മറികടക്കുകയായിരുന്നു. യൂറോപ്പില്‍ യുദ്ധം ആരംഭിച്ചതു മുതല്‍, തുര്‍ക്കി ഒരു മധ്യസ്ഥനായി പ്രവര്‍ത്തിക്കുകയും ഉക്രൈനും റഷ്യയും തമ്മില്‍ രണ്ട് റൗണ്ട് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. തുര്‍ക്കി യുക്രെയ്‌നിന്റെ സൈന്യത്തിന് സായുധ ഡ്രോണുകള്‍ നല്‍കുകയും ചില റഷ്യന്‍ യുദ്ധക്കപ്പലുകള്‍ക്ക് ബോസ്ഫറസ് കടലിടുക്കില്‍ വെച്ച് തടയുകയും ചെയ്തിരുന്നു. പിന്നാലെയാണ് യു.എസുമായി യുദ്ധ വിമാന ബന്ധം പുനരാരംഭിക്കുന്നത്.

Related Articles