Current Date

Search
Close this search box.
Search
Close this search box.

ഇറാന്‍ ആണവകരാറിലേക്ക് മടങ്ങുമെന്ന് ആവര്‍ത്തിച്ച് ബൈഡന്‍

വാഷിങ്ടണ്‍: അധികാരത്തിലേറിയ ഉടന്‍ 2015ലെ ഇറാന്റെ നേതൃത്വത്തിലുണ്ടാക്കിയ ആണവ കരാറിലേക്ക് മടങ്ങുമെന്ന സൂചനകള്‍ ആവര്‍ത്തിക്കുകയാണ് ജോ ബൈഡന്‍. പശ്ചിമേഷ്യയിലെ ആണവായുധ മത്സരം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം കരാറില്‍ വീണ്ടും ചേരുന്നത് ആണെന്നാണ് ബൈഡന്‍ ഊന്നിപ്പറയുന്നത്. കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

ഇറാനുമായി ആണവകരാറില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ സൗദി അറേബ്യ, തുര്‍ക്കി, ഈജിപ്ത്, മേഖലയിലെ മറ്റ് രാജ്യങ്ങള്‍ എന്നിവ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സാഹചര്യത്തെ ഞങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. ആണവ കരാറിലേക്ക് മടങ്ങുക എന്നത് എളുപ്പമല്ല, എന്നാല്‍ മടങ്ങും, കരാറിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് ഉത്തരമായി ബൈഡന്‍ പറഞ്ഞു.

അമേരിക്കയിലെ ഭാവി ഭരണകൂടം സഖ്യകക്ഷികളുമായും പങ്കാളികളുമായും സഹകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കാനും ഇറാനിയന്‍ ആണവ പദ്ധതിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുന്ന അധിക കരാറുകള്‍ വികസിപ്പിക്കാനും ഉദ്ദേശിക്കുന്നു, ലോകത്തിന്റെ ഈ ഭാഗത്ത് ആണവ ശേഷി വളര്‍ത്തുക എന്നതാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത് എന്നും അഭിമുഖത്തില്‍ ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles