Current Date

Search
Close this search box.
Search
Close this search box.

ഖഷോഗി റിപ്പോര്‍ട്ട്: സല്‍മാന്‍ രാജാവുമായി ബൈഡന്‍ സംഭാഷണം നടത്തും

വാഷിങ്ടണ്‍: സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച ഫോണില്‍ സംഭാഷണം നടത്തും. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനവും വധവുമായി ബന്ധപ്പെട്ട യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്നോടിയാണിത് -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

പുറത്തുവരാനിരിക്കുന്ന യു.എസ് റിപ്പോര്‍ട്ടില്‍ സല്‍മാന്‍ രാജാവിന്റെ പുത്രന്മാരില്‍ ഒരാളെ പേരുകളൊന്നും പരാമര്‍ശിക്കാതെ ഉള്‍പ്പെടുത്തുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ വെബ്‌സൈറ്റായ ആക്‌സിയോസ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിരുമാനിച്ച പ്രകാരം ഇത് മുന്നോട്ടുപോവുകയാണെങ്കില്‍, യു.എസ് പ്രസിഡന്റ് ജോ ബൈഡനും സല്‍മാന്‍ രാജാവും തമ്മിലെ ആദ്യ സംഭാഷണമായിരിക്കും. മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യതയുണ്ടെങ്കിലും ഖഷോഗി വധമായിരിക്കും കൂടുതല്‍ പരിഗണിക്കപ്പെടുന്ന വിഷയം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖഷോഗി വധത്തില്‍ പങ്കാളിയെന്നാണ് യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഓഫ് ഡയറക്ടര്‍ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Related Articles