Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം യാത്രാ വിലക്ക് നീക്കിയുള്ള ഉത്തരവില്‍ ഒപ്പുവെച്ച് ബൈഡന്‍

വാഷിങ്ടണ്‍: മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന യാത്രവിലക്ക് നീക്കി പുതിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വിഭജന നയങ്ങള്‍ വെച്ചുപുലര്‍ത്തിയ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കിയ നിയമമാണ് പ്രസിഡന്റായി ചുമതലയേറ്റ ഒന്നാം ദിനം തന്നെ ബൈഡന്‍ നീക്കിയത്. ഇതിന് പുറമെ ട്രംപ് പിന്‍മാറിയ പാരിസ് കാലാവസ്ഥ ഉച്ചകോടിയില്‍ അമേരിക്ക തിരികെ ചേരുകയും, യു.എന്നിന് കീഴിലുള്ള ലോകാരോഗ്യ സംഘടനയില്‍ നിന്നും പിന്‍വലിയാനുള്ള പ്രക്രിയ അവസാനിപ്പിക്കുകയും ചെയ്തു.

ബുധനാഴ്ച യു.എസ് ക്യാപിറ്റോളില്‍ വെച്ച് നടന്ന സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ ഉത്തരവുകളില്‍ ട്രംപ് ഒപ്പുവെച്ചത്. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസില്‍ ഉത്തരവാദിത്വമേറ്റെടുത്തതിന് പിന്നാലെയായിരുന്നു ഈ കരടില്‍ ഒപ്പുവെച്ചത്. ട്രംപ് ഭരണകൂടത്തിന്റെ ഗുരുതുരമായ നാശനഷ്ടങ്ങള്‍ മാറ്റിയെടുക്കാന്‍ ഇത്തരത്തില്‍ ആകെ 15 എക്‌സിക്യൂട്ടീവ് ഉത്തരുവകളിലാണ് ബൈഡനും സംഘവും ഒപ്പുവെച്ചത്.

സമയം ഒട്ടും പാഴാക്കാനില്ലെന്നും ബൈഡന്‍ വൈറ്റ്ഹൗസില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു. വൈറ്റ് ഹൗസില്‍ നിന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ‘ഞാന്‍ ഇന്ന് ഒപ്പിടാന്‍ പോകുന്ന ചില എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ അമേരിക്കയെ കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ സഹായിക്കും. കാലാവസ്ഥാ വ്യതിയാനത്തെ ഞങ്ങള്‍ ഇതുവരെ ചെയ്യാത്ത രൂപത്തില്‍ നേരിടാന്‍ പോകുകയാണ്. സംവരണമില്ലാത്ത സമുദായങ്ങളെ പിന്തുണക്കുകയും രാജ്യത്ത് വംശീയമായി നീതി നടപ്പിലാക്കുകയും ചെയ്യും- ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles