Current Date

Search
Close this search box.
Search
Close this search box.

ചൈനയുടെ മുസ്‌ലിം വംശഹത്യ; ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എസ്

വാഷിങ്ടണ്‍: ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ നിരോധിക്കുന്ന പുതിയ നിയമത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ച ഒപ്പുവെച്ചു. ചൈനയിലെ വലിയ ന്യൂനപക്ഷമായ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന പീഡനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചാണ് പുതിയ നീക്കം. ഇതോടെ യു.എസിനും ചൈനക്കുമിടയിലെ ബന്ധം കൂടുതല്‍ വഷളാവുകയാണ്. യു.എസ് കോണ്‍ഗ്രസിലെ അംഗങ്ങള്‍ മുന്നോട്ടുവെച്ച ഈ നിയമം പ്രതിനിധിസഭയിലും സെനറ്റിലും ഏകകണ്ഠേന ഈ മാസാദ്യം പാസായിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles