Current Date

Search
Close this search box.
Search
Close this search box.

കാബൂള്‍ വിമാനത്താവള സ്‌ഫോടനം; കൂടുതല്‍ ആക്രമണമുണ്ടാകുമെന്ന് ബൈഡന്‍

വാഷിങ്ടണ്‍: കാബൂള്‍ വിമാനത്താവളത്തിന് സമീപം വ്യാഴാഴ്ചയുണ്ടായ സ്‌ഫോടനത്തിന് തിരിച്ചടിയായി അഫ്ഗാനിലെ ഐ.എസ്.ഐ.എല്‍ അനുബന്ധ വിഭാഗത്തിനെതിരെ കൂടുതല്‍ വ്യോമാക്രമണമുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. വരും മണിക്കൂറുകളില്‍ കൂടുതല്‍ അപകടകരമായ മറ്റൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഈ ആക്രമണം അവസാനത്തേതല്ല. ആ ക്രൂരമായി ആക്രമണത്തില്‍ പങ്കാളിയായ ഏതൊരു വ്യക്തിയെയും ഞങ്ങള്‍ വേട്ടയാടുകയും, അതിന്റെ വില അവരില്‍ നിന്ന് വാങ്ങുകയും ചെയ്യുന്നതാണ്. അടുത്ത 24-36 മണിക്കൂറില്‍ ആക്രമണമുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുളളതായി സൈനികര്‍ എന്നെ അറിയിച്ചു. സേനയുടെ സുരക്ഷക്ക് മുഖ്യ പരിഗണന നല്‍കുന്നതിന് ഏതൊരു സാധ്യതയും സ്വീകരിക്കാന്‍ ഞാന്‍ അവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് -ജോ ബൈഡന്‍ ശനിയാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചു.

വ്യാഴാഴ്ച വിമാനത്താവളത്തിലുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്.കെ.പി ( Islamic State in Khorasan Province) ഏറ്റെടുത്തിരുന്നു. ആക്രമണത്തില്‍ 13 യു.എസ് സൈന്യം ഉള്‍പ്പെടെ 175 പേര്‍ കൊല്ലപ്പെട്ടരുന്നു.

Related Articles