Current Date

Search
Close this search box.
Search
Close this search box.

ഹൂഥി ആക്രമണം: സൗദി രാജാവിന് പിന്തുണ അറിയിച്ച് ബൈഡന്‍

വാഷിങ്ടണ്‍: യമനിലെ ഹൂഥി വിമതരുടെ ആക്രമണങ്ങള്‍ക്കെതിരെ സൗദി അറേബ്യക്ക് പിന്തുണ അറിയിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സഊദുമായി ജോ ബൈഡന്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു.

സൗദി അറേബ്യക്കെതിരെ ഹൂഥികള്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണം ശക്തമാക്കുകയും, മേഖലയിലെ സൗദിയുടെ പ്രധാന സഖ്യകക്ഷിയായ യു.എ.ഇയെ നേരിട്ട് ലക്ഷ്യംവെക്കാന്‍ തുടങ്ങുകയും ചെയ്ത സാഹചര്യത്തിലാണ് ജോ ബൈഡന്‍ പിന്തുണ അറിയിച്ചിരിക്കുന്നത്.

ഈ ആക്രമണങ്ങളില്‍ നിന്ന് മേഖലയെയും ജനതയെയും സംരക്ഷക്കുന്നതിന് സൗദി അറേബ്യയെ പിന്തുണക്കുന്നത് യു.സിന്റെ പ്രതിബദ്ധതയാണെന്ന് പ്രസിഡന്റ് വ്യക്തമാക്കുകയും, യു.എന്‍ നേതൃത്വത്തിന് കീഴില്‍ യമനില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ അറിയിക്കുകയും ചെയ്യുന്നു -വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെ അറിയിച്ചു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles