Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ തെരഞ്ഞെടുപ്പ് ‘നീതിയുക്തമായിരുന്നു’; നെതന്യാഹുവിനെ അഭിനന്ദിച്ച് ബൈഡന്‍

വാഷിങ്ടണ്‍: ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രിയായിരുന്ന ബിന്യമിന്‍ നെതന്യാഹുവിന്റെ തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ‘ഇസ്രായേലിലെ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനെ’ അഭിനന്ദിക്കാന്‍ ജോ ബൈഡന്‍ ബിന്യമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ചതായി വൈറ്റ് ഹൗസ് തിങ്കളാഴ്ച അറിയിച്ചു. ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രിയാകുന്ന ബിന്യമിന്‍ നെതന്യാഹു തീവ്ര വലതുപക്ഷ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ്.

പ്രസിഡന്റ് ബൈഡന്‍ ഉഭയകക്ഷി ബന്ധത്തിന്റെ ശക്തി ഊന്നിപ്പറയുകയും ഇസ്രായേല്‍ സുരക്ഷക്കുള്ള തങ്ങളുടെ ശക്തമായ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതായി വൈറ്റ് ഹൗസ് വക്താവ് കരീന്‍ ജീന്‍ പിയറി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബൈഡന്റെ ജനപ്രീതി അളക്കുന്ന യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് -അല്‍ജസീറ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല്‍ രാഷ്ട്രങ്ങളുമായി ബന്ധം സ്ഥാപിക്കാനും ഇറാന്റെ ആക്രമണ ഭീഷണിയെ നേരിടാനും കഴിയുമെന്ന് യു.എസ് പ്രസിഡന്റ് പറഞ്ഞതായി നെതന്യാഹു നേരത്തെ അറിയിച്ചിരുന്നു.

വലതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ നെതന്യാഹുവും സഖ്യകക്ഷികളും ഫലസ്തീനികള്‍ക്കും അറബികള്‍ക്കുമെതിരെ പ്രകടമായ വംശീയത കാണിക്കുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് കഴിഞ്ഞയാഴ്ചയിലെ തെരഞ്ഞെടുപ്പില്‍ നെതന്യാഹു വിജയം നേടുന്നത്. ഇത് ഫലസ്തീനികള്‍ക്കും അറബികള്‍ക്കും വംശീയതയുടെയും പീഡനങ്ങളുടെയും പുതിയ അധ്യായമായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles