Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് 100 മില്യണ്‍ ഡോളര്‍ സഹായവുമായി യു.എസ്

വാഷിങ്ടണ്‍: അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിന് 100 മില്യണ്‍ ഡോളറിന്റെ സഹായ പാക്കേജുമായി യു.എസ് ഭരണകൂടം. അപ്രതീക്ഷിതമായ അടിയന്തര ഫണ്ട് എന്ന നിലയിലാണ് പ്രസിഡന്റ് ജോ ബൈഡന്‍ ഫണ്ട് അനുവദിച്ചത്. അഫ്ഗാനിസ്ഥാനിലെ നിലവിലെ അവസ്ഥകള്‍ ദൂരീകരിക്കാനും അഫ്ഗാന്റെ പ്രത്യേക ഇമിഗ്രേഷന്‍ വിസ അപേക്ഷകള്‍ക്കും ഉള്‍പ്പെടെയാണ് ഫണ്ട് അനുവദിച്ചതെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

സമാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി യു.എസ് സര്‍ക്കാര്‍ ഏജന്‍സികളുടെ പട്ടികയില്‍ നിന്നും 200 മില്യണ്‍ ഡോളറും അനുവദിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് പറഞ്ഞു. താലിബാനില്‍ നിന്ന് ഭീഷണി നേരിടുന്ന ആയിരക്കണക്കിന് അഫ്ഗാന്‍ പ്രത്യേക വിസ അപേക്ഷകരെ യു.എസില്‍ നിന്നും നാടുകടത്താന്‍ യു.എസ് ഒരുങ്ങുകയാണ്.

ഇവര്‍ യു.എസ് ഭരണകൂടത്തിന് വേണ്ടി പണിയെടുക്കുന്നു എന്ന ആരോപണം നേരിടുന്നവരാണ്. ഇത്തരത്തില്‍ 2500 പേരെ ഈ മാസം തന്നെ തിരിച്ചയക്കും. അഫ്ഗാനില്‍ സര്‍ക്കാര്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിട്ടുണ്ട്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന വെടിനിര്‍ത്തല്‍ കരാര്‍ ഒന്നും പാലിക്കപ്പെടുന്നില്ല. പ്രദേശത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്കാണ് പോകുന്നത്.

Related Articles