Current Date

Search
Close this search box.
Search
Close this search box.

ന്യൂ മെക്‌സിക്കോയിലെ മുസ്‌ലിം കൊലപാതകം; തനിക്ക് ദേഷ്യമുണ്ടെന്ന് ബൈഡന്‍

വാഷിങ്ടണ്‍: ന്യൂ മെക്‌സിക്കോയില്‍ നടന്ന നാല് വ്യത്യസ്ത കൊലപതാകങ്ങളില്‍ തനിക്ക് ദുഃഖവും രോഷവുമുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. അല്‍ബുക്കകര്‍ക്കി നഗരത്തില്‍ നാല് മുസ്‌ലിംകള്‍ ദാരുണമായി കൊല്ലപ്പെട്ടതില്‍ തനിക്ക് ദുഃഖവും രോഷവുമുണ്ടെന്ന് ജോ ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. തെക്കന്‍ യു.എസിലെ ന്യൂ മെക്‌സിക്കോ സ്റ്റേറ്റിലെ അല്‍ബുക്കര്‍ക്കില്‍ ഈയിടെ മൂന്ന് മുസ്‌ലിംകളും കഴിഞ്ഞ വര്‍ഷം ഒരു മുസ്‌ലിമും കൊല്ലപ്പെട്ട സാഹചര്യത്തെ കുറിച്ച് യു.എസ് പൊലീസ് അന്വേഷിക്കുകയാണ് -അല്‍ജസീറ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

അല്‍ബുക്കര്‍ക്കില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം മുസ്‌ലിം യുവാവ് കൊല്ലപ്പെട്ടതും അതേ നഗരത്തില്‍ മൂന്ന് മുസ്‌ലിംകള്‍ കൊല്ലപ്പെട്ടതും തമ്മില്‍ ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യു.എസ് പൊലീസ് അറിയിച്ചു. നഗരത്തിലെ മുസ്‌ലിം സമൂഹത്തിലെ നാല് വ്യക്തികളെ ലക്ഷ്യംവെച്ചുള്ള സംഭവങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നത് കാത്തിരിക്കുകയാണ് തന്റെ ഭരണകൂടമെന്ന് ബൈഡന്‍ പറഞ്ഞു. ഇരകളുടെ കുടുംബങ്ങള്‍ക്ക് ബൈഡന്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. അമേരിക്കിയില്‍ വെറുപ്പിന്റെ പേരിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles