Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇക്ക് ആയുധം വില്‍ക്കാനൊരുങ്ങി ബൈഡന്‍ ഭരണകൂടം

വാഷിങ്ടണ്‍: പുതിയ എഫ്-35 യുദ്ധവിമാനങ്ങള്‍, സായുധ ഡ്രോണുകള്‍, മറ്റു യുദ്ധോപകരണങ്ങള്‍ ഉള്‍പ്പെടെ 23 ബില്യണ്‍ ഡോളറിലധികം വരുന്ന ആയുധങ്ങള്‍ യു.എ.ഇക്ക് വിപണനം നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചതായി ബൈഡന്‍ ഭരണകൂടം കോണ്‍ഗ്രസിനെ അറിയിച്ചതായി അല്‍ജസിറ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. നിര്‍ദിഷ്ട ആയുധ വില്‍പനയുമായി ഭരണകൂടം മുന്നോട്ടുപോകും. ആയുധങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് യു.എ.ഇ ഉദ്യോസ്ഥരുമായി വിശദമായി കൂടിയാലോചിക്കുകയും, അവലോകനം നടത്തുകയും ചെയ്യുന്നുണ്ടെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.

പുനഃപരിശോധന നടത്തുന്നതിനായി മുന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അംഗീകരിച്ച കരാര്‍ ബൈഡന്‍ ഭരണകൂടം നിര്‍ത്തിവെച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ യു.എസിന്റെ മധ്യസ്ഥതയില്‍ യു.എ.ഇ ഇസ്രായേലുമായി നയതന്ത്രബന്ധം സാധാരണ നിലയിലാക്കിയ അബ്രഹാം കരാരറിന്റെ ഭാഗമായി യു.എ.ഇക്ക് ആയുധം വില്‍ക്കുന്നതിന് അനുമതി നല്‍കിയതായി ട്രംപ് ഭരണകൂടം നവംബറില്‍ കോണ്‍ഗ്രസിനെ അറിയിക്കുകയായിരുന്നു. അബ്രഹാം കരാറിന്റെ ഭാഗമെന്നോണം ട്രംപ് ഭരണകൂടത്തിന്റെ അവസാന മാസങ്ങളില്‍ യു.എ.ഇ, ബഹ്‌റൈന്‍, സുഡാന്‍, മൊറോക്കോ തുടങ്ങിയ അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു.

Related Articles