Current Date

Search
Close this search box.
Search
Close this search box.

ബൈബിള്‍ കത്തിച്ചത് അംഗീകരിക്കാനാവില്ല: ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: ബൈബിള്‍ അഗ്‌നിക്കിരയാക്കുകയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത നടപടി അംഗീകരിക്കാനാവാത്തതും കേരളത്തിന്റെ സൗഹൃദാന്തരീക്ഷത്തെ അപകടപ്പെടുത്തുന്നതുമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പ്രസ്താവിച്ചു.

കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ചതിലുള്ള പ്രതിഷേധമാണ് ബൈബിള്‍ കത്തിക്കാനുള്ള ന്യായമെന്ന് പറയപ്പെടുന്നു. ഇത് അംഗീകരിക്കാനാവില്ല. ഒരു ഗ്രന്ഥവും വിയോജിപ്പിന്റെ പേരില്‍ അനാദരിക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്യരുത്. ആശയ വ്യത്യാസങ്ങള്‍ ഉണ്ടായിരിക്കെതന്നെ അവ തമ്മില്‍ സംവദിക്കുന്ന ആരോഗ്യകരമായ സാമൂഹിക അന്തരീക്ഷമാണ് നിലനില്‍ക്കേണ്ടതെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles