Current Date

Search
Close this search box.
Search
Close this search box.

മോദി ഭരണത്തില്‍ ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി: സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ രാജ്യസഭാ എം.പിയുമായ സുബ്രമണ്യന്‍ സ്വാമി. മുഹമ്മദ് നബിക്കെതിരായ ബി.ജെ.പി വക്താക്കളുടെ അപഹാസ്യ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സുബ്രമണ്യന്‍ സ്വാമി പ്രതികരണവുമായി രംഗത്തുന്നവന്നിരിക്കുന്നത്.

എട്ട് വര്‍ഷത്തെ മോദിയുടെ ഭരണത്തില്‍ ഭാരതമാതാവ് ലജ്ജിച്ച് തലതാഴ്ത്തി. ലഡാക്കില്‍ ചൈനക്ക് മുന്നില്‍ ഇഴഞ്ഞുനീങ്ങി, യുക്രെയന്‍ അധിനിവേശത്തില്‍ റഷ്യയോട് മുട്ടുകുത്തി, ക്വാഡില്‍ അമേരിക്ക് മുന്നില്‍ കീഴടങ്ങി, ഇപ്പോള്‍ ചെറിയ രാജ്യമായ ഖത്തറിന് മുന്നില്‍ തലകുനിക്കുകയും ചെയ്തിരിക്കുന്നു. ഇത് നമ്മുടെ വിദേശനയത്തിന്റെ അപചയമാണ് -സുബ്രമണ്യന്‍ സ്വാമി ട്വീറ്റില്‍ കുറിച്ചു.

പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയതില്‍ പരസ്യ പ്രതിഷേധവുമായി ഖത്തര്‍, കുവൈത്ത്, ഒമാന്‍, ഇറാന്‍ പാകിസ്ഥാന്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ അംബാസിഡറെ വിളിച്ചുവരുത്തിയാണ് ഖത്തറും കുവൈത്തും പ്രതിഷേധം അറിയിച്ചത്. സൗദി അറേബ്യയും വിഷയത്തെ അപലപിച്ചു. മുസ്‌ലിംകള്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും നടപടി വേണണെന്നും അറബ് ലീഗ് ആവശ്യപ്പെട്ടു.

കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന്, വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി ദേശീയ വക്താവ് നുപൂര്‍ ശര്‍മ, ഡല്‍ഹി മീഡിയ ഇന്‍ചാര്‍ജ് നവീന്‍കുമാര്‍ ജിന്‍ഡാല്‍ എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പന്‍ഡ് ചെയ്തിരുന്നു. ലോക രാജ്യങ്ങളില്‍ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നതോടെ കേന്ദ്രം സര്‍ക്കാര്‍ ഖേദം പ്രകടപിപ്പിച്ചു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles