Current Date

Search
Close this search box.
Search
Close this search box.

ബാര്‍ അടച്ചുപൂട്ടാതിരുന്നാലുള്ള സാമൂഹ്യ ദുരന്തത്തിന് ഉത്തരവാദി സര്‍ക്കാര്‍: ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: കോവിഡ് 19 സാമൂഹ്യ വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍ ഇനിയും ബീവ്‌റേജ് ഔട്ട് ലെറ്റുകളും ബാറുകളും അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നാല്‍ ഉണ്ടാവുന്ന സാമൂഹ്യ ദുരന്തങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയാകുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് മുന്നറിയിപ്പ് നല്‍കി.

സാമൂഹ്യ വ്യാപനത്തെ തടയാന്‍ വിദ്യാലയങ്ങള്‍ അടച്ചിടുകയും ആരാധനാലയങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും പൊതുജന സമ്പര്‍ക്കങ്ങള്‍ പരമാവധി കുറക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത സാഹചര്യത്തില്‍ ബീവറേജുകളും ബാറുകളും അടക്കാതിരിക്കുന്നത് കേരള ജനതയോട് കാണിക്കുന്ന കടുത്ത ദ്രോഹമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അമാന്തം കാണിക്കുന്നത് ഒരു കാരണവശാലും ന്യായീകരണം അര്‍ഹിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

Related Articles