Current Date

Search
Close this search box.
Search
Close this search box.

സംഘ്പരിവാര്‍ അജണ്ട ക്രൈസ്തവര്‍ക്കിടയില്‍ വ്യാപകമാകുന്നു: ബിന്യാമിന്‍

കോഴിക്കോട്: മുസ്ലിം വിരുദ്ധത എന്ന സംഘ്പരിവാര്‍ അജണ്ടകള്‍ കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമാകുന്നതായി സാഹിത്യകാരന്‍ ബിന്യാമിന്‍ പറഞ്ഞു. ബ്രാഹ്‌മണരായിരുന്നെന്ന് കരുതുന്ന സവര്‍ണ ക്രിസ്ത്യാനികളാണ് ഇന്ന് സംഘ്പരിവാറിനൊപ്പം നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ക്രിസ്തീയ സഭകളുടെ നിലപാടുകളും അവരുടെ ഉള്ളില്‍ നടക്കുന്ന ചര്‍ച്ചകളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ആശയങ്ങളും ശ്രദ്ധിച്ചാല്‍ ക്രിസ്ത്യന്‍സമൂഹത്തിനിടയില്‍ ഇസ്ലാം വിരുദ്ധതയുണ്ടാക്കുന്നത് സംഘ്പരിവാര്‍ അജണ്ടയാണെന്ന് വളരെ വ്യക്തമാകും. സംഘ്പരിവാര്‍ അജണ്ട ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ വ്യാപകമാകുന്നത് വിലയിരുത്തുന്നതില്‍ കേരളത്തിലെ ഇടതുപക്ഷവും സാംസ്‌കാരിക പ്രവര്‍ത്തകരും പരാജയപ്പെടുകയോ അത് മനസ്സിലാക്കാതെ പോകുകയോ ചെയ്തിട്ടുണ്ട്.

‘പ്രത്യക്ഷത്തില്‍ മതേതരത്വം പറയുകയും എന്നാല്‍ പരോക്ഷമായി പിന്നില്‍നിന്ന് ചെറിയ പേടിക്കേണ്ട സ്ഥിതി ഉണ്ട് എന്ന് വിശ്വസിക്കുകയും ചെയ്യുന്ന വലിയൊരുപക്ഷം മതേതരവാദികളെയും കേരളീയ സമൂഹത്തില്‍ കാണാം. അവരുടെ നിശ്ശബ്ദമായ പിന്തുണയും ഇവര്‍ക്കുണ്ട്. സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളെല്ലാം സത്യമാണെന്നും പേടിക്കേണ്ട സമൂഹമായി ഇസ്ലാം ഇന്ത്യയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നുമുള്ള ആശയം ഇവിടുത്തെ ബുദ്ധിജീവി സമൂഹം പോലും വിശ്വസിച്ചുകൊണ്ടിരിക്കുകയും അതിന് നിശബ്ദമായ പിന്തുണ കൊടുക്കുകയും ചെയ്യുന്നുണ്ട്.

Related Articles