Current Date

Search
Close this search box.
Search
Close this search box.

നെതന്യാഹു സര്‍ക്കാരില്‍ പൊട്ടിത്തെറി: ബെന്നി ഗാന്റ്‌സ് രാജിവെച്ചു

തെല്‍അവീവ്: ഇസ്രായേലി യുദ്ധ കാബിനറ്റ് അംഗം ബെന്നി ഗാന്റ്‌സ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരില്‍ നിന്ന് രാജിവച്ചു. ഗസ്സയിലെ യുദ്ധാനന്തര പദ്ധതിയിലെ അലംഭാവവും യുദ്ധത്തില്‍ നെതന്യാഹുവിനോടുള്ള എതിര്‍പ്പുമാണ് രാജിക്ക് കാരണമായത്. രാജിവെച്ച ഗാന്റ്‌സ് നെതന്യാഹുവിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. നേരത്തെ തന്നെ ഈ വിഷയത്തില്‍ ഗാന്റ്‌സ് വലിയ വിമര്‍ശനമുന്നയിച്ചിരുന്നു.
പാര്‍ലമെന്റില്‍ ഭൂരിപക്ഷ സഖ്യത്തെ നിയന്ത്രിക്കുന്ന നെതന്യാഹുവിന് ഈ നീക്കം ഉടന്‍ ഭീഷണിയാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഗസ്സയില്‍ ഇസ്രായേല്‍ വംശഹത്യ എട്ടാം മാസത്തിലേക്ക് കടന്നിരിക്കെയാണ് ബെന്നി ഗാന്റ്‌സ് രാജിവെച്ചത്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനും വെല്ലുവിളികളെ നേരിടാനും കഴിയുന്ന ഒരു സര്‍ക്കാര്‍ സ്ഥാപിക്കാന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഗാന്റ്‌സ് ആവശ്യപ്പെട്ടു.
പ്രതിഷേധം പ്രധാനമാണെന്നും എന്നാല്‍ അവ നിയമപരമായ രീതിയില്‍ വേണമെന്നും ഗാന്റ്‌സ് പറഞ്ഞു. വിദ്വേഷം പ്രോത്സാഹിപ്പിക്കരുത്. ഇസ്രായേലികള്‍ പരസ്പരം ശത്രുക്കളല്ല, നമ്മുടെ ശത്രുക്കള്‍ അതിര്‍ത്തിക്ക് പുറത്താണ്. നമുക്ക് വേണ്ടത് സത്യവും യാഥാര്‍ഥ്യബോധത്തോടെയുമുള്ള ഐക്യമാണെന്നും അല്ലാതെ ഭാഗികമായ ഐക്യമല്ലെന്നും ഗാന്റ്‌സ് കൂട്ടിച്ചേര്‍ത്തു.

മുന്‍ പ്രതിരോധ മന്ത്രിയും മുന്‍ ആര്‍മി ജനറലുമായ ബെന്നി ഗാന്റസ് ഇസ്രായേല്‍ റെസിലിയന്‍സ് പാര്‍ട്ടിയുടെ നേതാവാണ്. 2019ലും 2020ലും നടന്ന തെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ എതിരാളിയായ ബെന്നി ഗാന്റ്‌സുമായി ചേര്‍ന്ന് നെതന്യാഹു സഖ്യസര്‍ക്കാറിന് രൂപം നല്‍കിയിരുന്നു.

 

Related Articles