Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ കമ്പനിക്ക് ഐസ്‌ക്രീം വില്‍ക്കരുത്; പരാതിയുമായി ബെന്‍ & ജെറിസ്

തെല്‍ അവീവ്: മാതൃ കമ്പനിയായ യൂണിലിവറിക്കെതിരെ കേസ് ഫയല്‍ ചെയ്ത് ബെന്‍&ജെറിസ്. ഐസ്‌ക്രീം നിര്‍മാതാക്കള്‍ ഇസ്രായേല്‍ കമ്പനിയുമായി ബിസിനസ് താല്‍പര്യങ്ങള്‍ വില്‍ക്കുന്നത് തടയുന്നതിന് ബെന്‍&ജെറിസ് ചൊവ്വാഴ്ച കേസ് ഫയല്‍ ചെയ്തു. ഇസ്രായേല്‍ കമ്പനിക്ക് ബിസിനസ് താല്‍പര്യങ്ങള്‍ വില്‍ക്കുന്നത് ബെന്‍&ജെറിസിന്റെ ബ്രാന്‍ഡ് വിശ്വാസ്യതയെ തകര്‍ക്കുമെന്ന് മാന്‍ഹട്ടനിലെ യു.എസ് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

അമേരിക്കന്‍ സ്ഥാപനമാണ് ബെന്‍&ജെറിസ്. അന്താരാഷ്ട്രമായും പ്രാദേശികമായും വിവിധ സാമൂഹിക വിഷയങ്ങളില്‍ പുരോഗമന നിലപാട് സ്വീകരിക്കുകയും വ്യാവസ്ഥാപിതമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രസിദ്ധ സ്ഥാപനമാണത്. 1978ല്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയ ഐസ്‌ക്രീം പോലെ സാമൂഹിക വിശ്വാസ്യതയും ബെന്‍&ജെറിസിന് പ്രധാനമാണ് -കമ്പനി പരാതിയില്‍ വ്യക്തമാക്കി.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles