Current Date

Search
Close this search box.
Search
Close this search box.

പൊതുസ്ഥലങ്ങളില്‍ നിന്ന് ഫലസ്തീന്‍ പതാക നീക്കം ചെയ്യാന്‍ ഇസ്രായേല്‍ സുരക്ഷാ മന്ത്രിയുടെ ഉത്തരവ്

തെല്‍ അവീവ്: പൊതുസ്ഥലങ്ങളില്‍ നിന്ന് ഫലസ്തീന്‍ പതാകകള്‍ നീക്കം ചെയ്യാന്‍ പൊലീസിന് നിര്‍ദേശം നല്‍കി ഇസ്രായേല്‍ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ഗ്വിര്‍. ഒരാഴ്ച മുമ്പ്, മസ്ജിദുല്‍ അഖ്‌സയില്‍ അതിക്രമിച്ചതിന് ശേഷമുള്ള ബെന്‍ഗ്വിറിന്റെ പുതിയ നടപടിയാണിത്. ഇസ്രായേല്‍ നിയമം ഫലസ്തീന്‍ പതാകകള്‍ കൃത്യമായി നിരോധിക്കുന്നില്ലെങ്കിലും, ഫലസ്തീന്‍ പതാകകള്‍ ഉയര്‍ത്തുന്നത് തീവ്രവാദത്തെ പിന്തുണക്കുന്ന പ്രവര്‍ത്തിയാണെന്ന് ബെന്‍ഗ്വിര്‍ ഞായറാഴ്ച പറഞ്ഞു.

നിയമ ലംഘിക്കുന്നവര്‍ക്ക് തീവ്രവാദ പതാക വീശാനും തിവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനും കഴിയില്ല. അതിനാല്‍, പെതാസുസ്ഥലങ്ങളില്‍ നിന്ന് തീവ്രവാദത്തെ പിന്തുണക്കുന്ന പതാകകള്‍ നീക്കം ചെയ്യാനും ഇസ്രായേലിനെതിരെ തിരിയാനുള്ള പ്രേരണ അവസാനിപ്പിക്കാനും ഞാന്‍ ഉത്തരവിടുന്നു -ബെന്‍ഗ്വിര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വ്യാഴാഴ്ച, ഇസ്രായേല്‍ മോചിപ്പിച്ച ഫലസ്തീനീ കരീം യൂനുസ് ഗ്രീന്‍ ലൈനിലെ തന്റെ പട്ടണമായ ആറയിലേക്ക് മടങ്ങവെ ഫലസ്തീന്‍ പതാക ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്നായരുന്നു ബെന്‍ഗ്വിറിന്റെ പ്രസ്താവന. 40 വര്‍ഷത്തെ തടങ്കലിന് ശേഷമാണ് കരീം യൂനുസിനെ ഇസ്രായേല്‍ മോചിപ്പിക്കുന്നത്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles