Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ ഗ്രാമമായ ‘ഖാന്‍ അല്‍അഹ്‌മര്‍’ ഒഴിപ്പിക്കണമെന്ന് ഇസ്രായേല്‍ സുരക്ഷാ മന്ത്രി

ജറൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലമിന് കിഴക്കുള്ള ‘ഖാന്‍ അല്‍അഹ്‌മര്‍’ ഗ്രാമത്തിലെ ഫലസ്തീനികളെ ഒഴിപ്പിക്കാനും നിവാസികളുടെ വീടുകള്‍ പൊളിക്കാനും ഇസ്രായേല്‍ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍ഗ്വിര്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ‘ഖാന്‍ അല്‍ഹ്‌മര്‍’ പിടിച്ചെടുക്കാനുള്ള അധിനിവേശ ഭരണകൂട നടപടിക്കെതിരെ ഫലസ്തീന്‍ ദേശീയ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.

അഞ്ച് സ്ഥലങ്ങളിലെ ‘ഏരിയ സി’യില്‍ വരുന്ന പ്രദേശങ്ങളില്‍ ഫലസ്തീനികള്‍ അനധികൃത നിര്‍മാണം നടത്തിയിതായി ഇതാമര്‍ ബെന്‍ഗ്വിര്‍ ഞായറാഴ്ച പ്രതിവാര സര്‍ക്കാര്‍ സെഷനില്‍ അവതരിപ്പിച്ചു. വെസ്റ്റ് ബാങ്കില്‍ ഫലസ്തീനികള്‍ നിര്‍മിച്ച 38 അനധികൃത കെട്ടിടങ്ങള്‍ ജനുവരി ആദ്യം മുതല്‍ ഇസ്രായേല്‍ സുരക്ഷാ വകുപ്പ് നീക്കം ചെയ്തതായി ബിന്യമിന്‍ നെതന്യാഹു പറഞ്ഞു. അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles