Current Date

Search
Close this search box.
Search
Close this search box.

‘ഫലസ്തീനിയായതില്‍ അഭിമാനിക്കുന്നു’മോഡലിന്റെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തു

വാഷിങ്ടണ്‍: ഫലസ്തീനിയായതില്‍ അഭിമാനിക്കുന്ന എന്ന പോസ്റ്റിട്ടതിന് ഇന്‍സ്റ്റഗ്രാം വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് മോഡലിന്റെ പോസ്റ്റ് നീക്കം ചെയ്തു. ഫലസ്തീന്‍ൃഡച്ച് സൂപ്പര്‍ മോഡലായ ബെല്ല ഹദീദിന്റെ പോസ്റ്റ് ആണ് ഇന്‍സ്റ്റഗ്രാം നീക്കം ചെയ്തത്. തന്റെ ജന്മസ്ഥലം ഫലസ്തീന്‍ എന്നു കാണിക്കുന്ന തന്റെ പിതാവിന്റെ പാസ്‌പോര്‍ട്ടിന്റെ ഫോട്ടോ വെച്ച പോസ്റ്റ് ആണ് നീക്കം ചെയ്തത്. കാലാവധി കഴിഞ്ഞ യു.എസ് പാസ്‌പോര്‍ട്ടിന്റെ ചിത്രമാണ് അവര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്തിരുന്നത്. ‘എന്റെ ബാബയുടെ ജന്മസ്ഥലം ഫലസ്തീന്‍ ആണ്’ എന്നായിരുന്നു പോസ്റ്റില്‍ ഉണ്ടായിരുന്നത്. ഇത് ഇന്‍സറ്റഗ്രാമിന്റെ നിയമങ്ങളെയും വ്യവസ്ഥകളെയും ലംഘിക്കുന്നതാണെന്ന് ആരോപിച്ചാണ് പോസ്റ്റ് നീക്കം ചെയ്തത്.

എന്നാല്‍ ഇതിനെ ശക്തമായി ചോദ്യം ചെയ്ത് ബെല്ല ഇന്‍സ്റ്റഗ്രാമില്‍ മറ്റൊരു പോസ്റ്റിട്ടു. എന്റെ പിതാവിന്റെ ജന്മസ്ഥലത്തെക്കുറിച്ച് ഞാന്‍ അഭിമാനിക്കുന്നു എന്നതില്‍ ഏത് ഭാഗമാണ് നിയമലംഘനമുള്ളതോ,ഭീഷണിപ്പെടുത്തുന്നതോ ലൈംഗീകത നിറഞ്ഞതോ ഉള്ളത്. അതല്ല ഇന്‍സ്റ്റഗ്രാമില്‍ ഫലസ്തീകള്‍ക്ക് പോസ്റ്റ് ചെയ്യാന്‍ അനുമതിയില്ലേ, ഇത് എനിക്ക് ഭീഷണിയായിട്ടാണ് അനുഭവപ്പെടുന്നത്. ജനങ്ങളെ നിശബ്ദമാക്കാന്‍ നിങ്ങള്‍ക്ക് ആയേക്കും, എന്നാല്‍ ചരിത്രത്തെ മായ്ക്കാന്‍ ഇതുപോലെ കഴിയില്ല- ബെല്ല കുറിച്ചു.

സംഭവം വിവാദമാകുകയും ബെല്ലയുടെ പോസ്റ്റ് നിരവധിയാളുകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെ ഇന്‍സറ്റഗ്രാം വിശദീകരണവുമായി രംഗത്തെത്തി. പാസ്‌പോര്‍ട്ട് നമ്പര്‍ അടക്കമുള്ള വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ തങ്ങള്‍ അനുവദിക്കാറില്ലെന്നും എന്നാല്‍ ഇവിടെ നമ്പര്‍ മായ്ച്ചുകളഞ്ഞത് പിന്നീട് ശ്രദ്ധയില്‍പ്പെട്ടതോടെ തങ്ങളുടെ ഭാഗത്തു നിന്നുള്ള വീഴ്ചക്ക് ബെല്ല ഹദീദിനോട് മാപ്പ് ചോദിക്കുന്നതായും ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞു.

Related Articles