Current Date

Search
Close this search box.
Search
Close this search box.

ബെയ്‌റൂത്ത് സ്‌ഫോടനം: തകര്‍ന്നത് 160 സ്‌കൂളുകള്‍, 85,000 വിദ്യാര്‍ത്ഥികളുടെ പഠനം അനിശ്ചിതത്വത്തില്‍

ബെയ്‌റൂത്ത്: ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് തകര്‍ന്നത് 160 സ്‌കൂളുകളെന്ന് യു.എന്നിന്റെ വിദ്യാഭ്യാസ വിഭാഗമായ യുനെസ്‌കോ. 160 സ്‌കൂളുകളിലായി 85000ത്തോളം വിദ്യാര്‍ത്ഥികളുടെ പഠനമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. ചൊവ്വാഴ്ച യുനെസ്‌കോ പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്വകാര്യ-പൊതു സ്‌കൂളുകളടക്കം 160 സ്‌കൂളുകള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായും തകര്‍ന്നതായും അറിയിച്ചത്. വിദ്യാര്‍ത്ഥികളില്‍ ലെബനാനികളും വിദേശികളുമുണ്ട്.

കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാന്‍ പ്രൈമറി,സെക്കന്‍ഡറി വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തിന് സ്‌കൂളുകളെ പുനരധിവസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും വിവിധ ഏജന്‍സികളെ വെച്ചുള്ള സ്‌കൂളുകളുടെ പുനരധിവാസത്തിന് യുനെസ്‌കോ നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ലെബനാനിലെ സ്‌ഫോടനത്തില്‍ കുറഞ്ഞത് 8000 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇതില്‍ 640 എണ്ണം ചരിത്രപരമായ കെട്ടിടങ്ങളാണെന്നും 60 എണ്ണം തകര്‍ച്ചയുടെ വക്കിലാണെന്നും യുനെസ്‌കോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

Related Articles