Current Date

Search
Close this search box.
Search
Close this search box.

ബി ഇന്‍ സ്‌പോര്‍ട്‌സ് ഈജിപ്തിലെ സംപ്രേക്ഷണം നിര്‍ത്തി

ദോഹ: പ്രമുഖ ഖത്തര്‍ സ്‌പോര്‍ട്‌സ് ചാനലായ ബി ഇന്‍ സ്‌പോര്‍ട്‌സ് ഈജിപ്തിലെ സംപ്രേക്ഷണം നിര്‍ത്തിവെച്ചു. ഈജിപ്തിലെ സേവന ദാതാക്കളുമായുള്ള കരാര്‍ തര്‍ക്കത്തെത്തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവെക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ചൊവ്വാഴ്ചയാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നതായി ബി ഇന്‍ അറിയിച്ചത്.

പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ അടക്കം പ്രമുഖ ഫുട്‌ബോള്‍ മാച്ചുകളും സ്‌പോര്‍ട്‌സ് ഇവന്റുകളും മിഡില്‍ ഈസ്റ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്നത് ബി ഇന്‍ ആണ്. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നത്. ഈജിപ്ത് കേബിള്‍ നെറ്റ്‌വര്‍ക്കുമായി പുതിയ കരാര്‍ ഉണ്ടാക്കുമെന്നും എത്രയും വേഗം പ്രശ്‌നം പരിഹരിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Related Articles