Current Date

Search
Close this search box.
Search
Close this search box.

ബി.ബി.സി ഡോക്യുമെന്ററി കേരളത്തിലുടനീളം പ്രദര്‍ശിപ്പാക്കാനൊരുങ്ങി വിവിധ സംഘടനകള്‍, തടയുമെന്ന് സംഘ്പരിവാര്‍

കോഴിക്കോട്: 2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിക്കുള്ള പങ്ക് വ്യക്തമാക്കുന്ന ബി.ബി.സിയുടെ ഡോക്യുമെന്ററി കേരളത്തിലുടനീളം പ്രദര്‍ശിപ്പാക്കാനൊരുങ്ങി വിവിധ യുവജന സംഘടനകള്‍ പ്രഖ്യാപിച്ചു. യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ, സോളിഡാരിറ്റി, എസ്.ഐ.ഒ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ,എസ്.എഫ്.ഐ തുടങ്ങിയ യുവജന വിദ്യാര്‍ത്ഥി സംഘടനകളാണ് കേരളത്തിലുടനീളം ക്യാമ്പസുകളിലും പൊതുസ്ഥലങ്ങളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.

പ്രഖ്യാപനത്തിനു പിന്നാലെ പ്രദര്‍ശനം തടയുമെന്ന് അറിയിച്ച് ബി.ജെ.പിയും യുവമോര്‍ച്ചയുമടക്കം സംഘ്പരിവാര്‍ സംഘടനകളും രംഗത്തെത്തി. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് കനത്ത പൊലിസ് സംരക്ഷണത്തിലാണ് പലയിടത്തും പ്രദര്‍ശനം നടക്കുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദ് സര്‍വകലാശാലയില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.

നിറഞ്ഞ സദസ്സോടെയായിരുന്നു പ്രദര്‍ശനം. ഡല്‍ഹി ജെ.എന്‍.യു ക്യാമ്പസിലും വിദ്യാര്‍ത്ഥി യൂനിയന്‍ പ്രദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോളേജ് അധികൃതര്‍ അനുമതി നല്‍കിയില്ല. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകളിലും വരും ദിവസങ്ങളിലും പ്രദര്‍ശനം സംഘടിപ്പിക്കുന്നുമെന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles