Current Date

Search
Close this search box.
Search
Close this search box.

ബാശിറിന് സൗദിയില്‍ നിന്ന് 90 മില്യണ്‍ ഡോളര്‍ ലഭിച്ചെന്ന് അന്വേഷണ സംഘം

കാര്‍തൂം: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ സുഡാന്‍ പ്രസിഡന്റ് ഉമര്‍ അല്‍ ബാശിറിന് സഹായമായി സൗദിയില്‍ നിന്നും 90 മില്യണ്‍ ഡോളര്‍ സ്വീകരിച്ചെന്ന് അന്വേഷണ സംഘം. അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന ബാശിറിനെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ സമയം പൊലിസ് ഉദ്യോഗസ്ഥനാണ് കോടതിയില്‍ ഇക്കാര്യമറിയിച്ചത്. അഴിമതി,വിദേശ പണം കൈവശം സൂക്ഷിക്കല്‍,നിയമവിരുദ്ധമായി പ്രതിഫലങ്ങള്‍ സ്വീകരിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ബാശിറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഈ കേസുകളില്‍ വിചാരണ ആരംഭിക്കാനായി മുന്‍ പ്രസിഡന്റിനെ തലസ്ഥാനമായ കാര്‍തൂമിലെ കോടതിയില്‍ ഹാജരാക്കിയത്. സൗദിയില്‍ അനധികൃതമായ ബാശിര്‍ പണം സ്വീകരിച്ചതായ ബ്രിഗേഡര്‍ ജനറല്‍ അഹ്മദ് അലിയാണ് തിങ്കളാഴ്ച കോടതിയെ അറിയിച്ചത്. അടുത്തിടെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും 7.8 മില്യണ്‍ ഡോളര്‍ യൂറോ പൊലിസ് പിടിച്ചെടുത്തിരുന്നു.

Related Articles