Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള ബന്ധം വിഛേദിച്ച് ബാഴ്‌സലോണ

മാഡ്രിഡ്: ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ ഭരണകൂടം നിരന്തരം നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ച് ബാഴ്‌സലോണ. ബാഴ്‌സലോണ നഗരസഭ മേയര്‍ ഏദ കൊലാവുവാണ് ഇസ്രായേലുമായുള്ള എല്ലാ തരത്തിലുള്ള ബന്ധവും നഗരസഭ വിഛേദിക്കുന്നതായി പ്രഖ്യാപിച്ചത്. ഇക്കാര്യം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കത്തിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഫലസ്തീന്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ക്കെതിരായ വ്യവസ്ഥാപിത ലംഘനങ്ങള്‍ തുടരുന്ന കാലത്തോളം ഇസ്രായേലുമായുള്ള ബന്ധം ഉണ്ടാവില്ലെന്നും അവര്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു.

തെല്‍ അവീവ് നഗരസഭ കൗണ്‍സിലുമായുള്ള ഇരട്ടക്കരാറില്‍ നിന്നും പിന്മാറുന്നതായും കത്തില്‍ പറയുന്നുണ്ട്. ഇടതുപക്ഷ ഭരണകൂടമാണ് മാഡ്രിഡില്‍ ഭരണം നടത്തുന്നത്.

Related Articles