Current Date

Search
Close this search box.
Search
Close this search box.

ബംഗളൂരു സ്‌ഫോടനം: വിചാരണ അനന്തമായി നീട്ടുന്നത് നീതിനിഷേധം: സോളിഡാരിറ്റി

കണ്ണൂര്‍: ബംഗളൂരു സ്ഫോടന കേസില്‍ കുറ്റമാരോപിച്ച് ഒമ്പത് വര്‍ഷത്തോളമായി തടവില്‍ കഴിയുന്നവരുടെ വിചാരണ അനന്തമായി നീട്ടുന്നത് നീതിനിഷേധമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം. സ്വാലിഹ് അഭിപ്രായപ്പെട്ടു. ഏക മകളുടെ വിവാഹത്തിന് അഞ്ചുദിവസത്തെ പരോളില്‍ വന്ന കണ്ണൂര്‍ സിറ്റി സ്വദേശി ശറഫുദ്ധീനെ സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബംഗളൂരു കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ജാമ്യം പോലും ലഭിക്കാതെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശറഫുദ്ധീന് ആറുവര്‍ഷത്തിന് ശേഷമാണ് പരോള്‍ ലഭിക്കുന്നത്.

കണ്ണൂരില്‍ ഓട്ടോ ഡ്രൈവറായിരുന്ന ഇദ്ദേഹത്തെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു. ജയില്‍ ജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ മതാവ് മരിച്ചു. ആ വേര്‍പാടില്‍ നിന്ന് മോചിതനാകും മുമ്പ് ശരീരത്തിന്റെഒരു ഭാഗം തളര്‍ന്നു. ചികിത്സ കാര്യങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും സഹായിച്ച അനുജന്‍ തസ്നീമിനെയും കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. ആറുമാസം കൊണ്ട് കേസ് തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ട് രണ്ടുവര്‍ഷമാകാറായിട്ടും നടപടി എങ്ങുമെത്തിയിട്ടില്ല.

ഈ കേസില്‍ കര്‍ണ്ണാടക പോലിസും കോടതിയും തികഞ്ഞ അനീതിയാണ് കാണിക്കുന്നതെന്നും പി.എം. സ്വാലിഹ് ആരോപിച്ചു. സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സമദ് കുന്നക്കാവ്, ജന. സെക്രട്ടറി ഉമര്‍ ആലത്തൂര്‍,സംസ്ഥാന സമിതിയംഗം കെ. സാദിഖ് ഉളിയില്‍, ജില്ലാ പ്രസിഡന്റ് കെ.കെ. ഫിറോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles