Current Date

Search
Close this search box.
Search
Close this search box.

ബംഗ്ലാദേശ് റോഹിങ്ക്യകളെ ഒറ്റപ്പെട്ട ദ്വീപിലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ട്

ധാക്ക: ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ അധികൃതര്‍ ഒറ്റപ്പെട്ട വിദൂര ദ്വീപിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അഭയാര്‍ത്ഥി ക്യാംപുകള്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ സ്ഥലപരിമിതി മൂലമാണ് മാറ്റുന്നതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളെയാണ് ഏപ്രിലില്‍ മാറ്റാന്‍ നിശ്ചയിച്ചതെന്ന് ബംഗ്ലാദേശ് അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. തീരുമാനം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്.

വിദൂരമായ ദ്വീപില്‍ തീവ്രമായ കാലാവസ്ഥകളെ പ്രതിരോധിക്കാന്‍ കഴിയാത്തതും ദുര്‍ബലവുമാണെന്നാണ് ഉയരുന്ന ആരോപണം. 2006 മുതല്‍ ഏകദേശം ഒരു മില്യണിനടുത്ത് റോഹിങ്ക്യകളാണ് മ്യാന്മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് കുടിയേറിയത്. കഴിഞ്ഞ ഏറെ വര്‍ഷങ്ങളായി അഭയാര്‍ത്ഥികളെ ദ്വീപിലേക്ക് മാറ്റുമെന്ന് ബംഗ്ലാദേശ് ആവര്‍ത്തിച്ചിരുന്നു.

Related Articles