Current Date

Search
Close this search box.
Search
Close this search box.

പീഡന പരാതി പറഞ്ഞതിന് 19കാരിയെ തീകൊളുത്തി കൊന്നു: ധാക്കയില്‍ പ്രതിഷേധം ശക്തമാവുന്നു

ധാക്ക: സ്‌കൂളില്‍ പ്രധാനാധ്യാപകന്‍ പീഡിപ്പിച്ചതിന് പരാതി നല്‍കിയ 19കാരിയെ തീകൊളുത്തി കൊന്ന സംഭവത്തില്‍ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ പ്രതിഷേധം ശക്തമാവുന്നു. നുസ്രത് ജഹാന്‍ റാഫി എന്ന പെണ്‍കുട്ടിയെ ഒരു കൂട്ടം ആക്രമികള്‍ ചേര്‍ന്നാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നത്.

പെണ്‍കുട്ടി പൊലിസില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പൊലിസും മോശമായി പെരുമാറുകയും പെണ്‍കുട്ടിയുടെ ഫോട്ടോ സോഷ്യന്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കുകയുമാണ് ചെയ്തത്. സംഭവം പുറത്തറിഞ്ഞതോടെയാണ് ബംഗ്ലാദേശിലുടനീളം ശക്തമായ പ്രതിഷേധം അലയടിച്ചത്. സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ശൈഖ് ഹസീന അറിയിച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാന്‍ ജനം തയാറായില്ല.

സഹപാഠികള്‍ തന്ത്രപൂര്‍വം നുസ്‌റത്തിനെ സ്‌കൂളിന്റെ മുകളിലെ നിലയിലേക്ക് എത്തിക്കുകയായിരുന്നു. ലൈംഗീക പീഡനത്തിനിരയായി എന്ന പൊലിസിനു നല്‍കിയ പരാതി പിന്‍വലിക്കാന്‍ വിദ്യാര്‍ത്ഥികളടക്കമുള്ള ഒരു സംഘം നുസ്‌റത്തിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അവര്‍ അതിന് തയാറാകാതിരുന്നതോടെ മണ്ണെണ്ണയൊഴിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രിന്‍സിപ്പള്‍ ആണ് കൊലക്ക് പിന്നിലെന്ന് പൊലിസ് പറഞ്ഞു. 80 ശതമാനം പൊള്ളലേറ്റ നുസ്‌റത്ത് ഏപ്രില്‍ 10നാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് അവസാനത്തിലാണ് ഇവര്‍ പൊലിസില്‍ പരാതി നല്‍കിയത്. എന്നാല്‍ നുസ്‌റത്ത് കരഞ്ഞുകൊണ്ട് പരാതി പറയുന്നതിന്റെ വീഡിയോ പൊലിസ് പകര്‍ത്തുകയും പുറത്തുവിടുകയും ചെയ്തിരുന്നു. കേസ് വലിയ കാര്യമായി പൊലിസ് എടുത്തിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റു ചെയ്തതായി പൊലിസ് അറിയിച്ചു. ഇത് ആത്മഹത്യയാക്കി മാറ്റാനായിരുന്നു ആദ്യ ശ്രമം. എന്നാല്‍ ആംബുലന്‍സില്‍ വെച്ച് തന്റെ സഹോദരന് നല്‍കിയ മൊഴിയാണ് കേസില്‍ നിര്‍ണ്ണായകമായത്.

Related Articles