Current Date

Search
Close this search box.
Search
Close this search box.

ചൂഷണം: സ്ത്രീകള്‍ ജോലിക്കായി സൗദിയിലേക്ക് പോകുന്നത് തടയാനൊരുങ്ങി ബംഗ്ലാദേശ്

ധാക്ക: സൗദിയില്‍ ബംഗ്ലാദേശി സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ പീഡനങ്ങള്‍ നേരിടുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തങ്ങളുടെ രാജ്യത്ത് നിന്നും സ്ത്രീകളെ സൗദിയിലേക്ക് അയക്കുന്നത് തടയാനൊരുങ്ങി ബംഗ്ലാദേശ്. വ്യാഴാഴ്ച ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുല്‍ മുമന്‍ ആണ് ഇക്കാര്യം അറിയിച്ചത്. സൗദിയില്‍ ജോലി ചെയ്യുന്ന ബംഗ്ലാദേശി വനിതകളെ തൊഴിലിടങ്ങളില്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ ലൈംഗീക പീഡനത്തിനിരയായും മറ്റും മടങ്ങിയെത്തിയവര്‍ക്കായി സര്‍ക്കാര്‍ അഭയകേന്ദ്രം ആരംഭിക്കും. സ്ത്രീകള്‍ അവിടെ ജോലി ചെയ്യുന്നത് ഞങ്ങള്‍ തടയില്ലെന്നും തൊഴിലാളികളോട് ഞങ്ങള്‍ വിവേചനം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിലെ സമ്പദ് വ്യവസ്ഥയില്‍ ഇത്തരം തൊഴിലാളികളുടെ വരുമാനം വലിയ അളവില്‍ സ്വാധീനിക്കുന്നുണ്ട്.

Related Articles