Current Date

Search
Close this search box.
Search
Close this search box.

ബംഗ്ലാദേശ്: ശൈഖ് ഹസീനയെ താഴെയിറക്കാന്‍ മതേതര കൂട്ടായ്മ

ധാക്ക: ബംഗ്ലാദേശിലെ പ്രധാനമന്ത്രി ശൈഖ് ഹസീനയെ ഭരണത്തില്‍ നിന്നും താഴെയിറക്കാന്‍ മതേതര കൂട്ടായ്മ ഒരുങ്ങുന്നു. ശൈഖ് ഹസീന അധികാരം ഉപയോഗിച്ച് തന്റെ രാഷ്ട്രീയ എതിരാളികളെയും ശത്രുക്കളെയും ഒതുക്കാന്‍ ശ്രമിക്കുന്നുവെന്നും രാജ്യത്ത് ഏകാധിപത്യ ഭരണമാണെന്നും ആരോപണമുയരുന്ന സാഹചര്യത്തിലാണ് പുതിയ കൂട്ടായ്മ ഒരുങ്ങുന്നത്.

ഒരു ദശാബ്ദത്തിലേറെയായി അധികാരത്തിലിരിക്കുന്ന ശൈഖ് ഹസീനയെ താഴെയിറക്കാനായി പ്രതിപക്ഷ പാര്‍ട്ടികളടക്കം ചേര്‍ന്നുള്ള മതേതര കൂട്ടായ്മയാണ് ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്നത്. ഈ മാസാവസാനത്തോടെ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഹസീനയുടെ അവാമി ലീഗ് (എ.എല്‍) വീണ്ടും അധികാരം കൈപിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ്.

ഇതിനെതിരെ രൂപീകരിച്ച മതേതര സഖ്യത്തിന് നേതൃത്വം നല്‍കുന്നത് മുന്‍ വിദേശകാര്യ മന്ത്രിയും അന്താരാഷ്ട്ര നിയമജ്ഞനും ഓക്‌സ്‌ഫോര്‍ഡില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ കമാല്‍ ഹുസൈനാണ്. ഇതിലെല്ലാമുപരി ശൈഖ് ഹസീനയുടെ പിതാവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് 82കാരനായ കമാല്‍ ഹുസൈന്‍. ശൈഖ് ഹസീനയുടെ ഏകാധിപത്യ ഭരണത്തില്‍ മനം മടുത്താണ് അവര്‍ പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം ചേര്‍ന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബി.എന്‍.പിയും ജാതീയ ഐക്യ ഫ്രണ്ടും (നാഷണല്‍ യൂണിറ്റി ഫ്രണ്ട്) മറ്റു രണ്ട് പാര്‍ട്ടികളും ഈ സഖ്യത്തിന് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

നയതന്ത്രപരമായ കാരണങ്ങളാലാണ് തങ്ങള്‍ ഈ സഖ്യത്തില്‍ തുടരുന്നതെന്ന് ബി.എന്‍.പി സ്റ്റാന്റിങ് കമ്മിറ്റി അംഗം മൗദൂദ് അഹ്മദ് പറഞ്ഞു. രാജ്യത്തെ സ്വേഛാധിപത്യ ഭരണത്തില്‍ നിന്നും മോചിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം അതിനായാണ് തങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ഈ സഖ്യത്തില്‍ കൈകോര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി)യുമായിട്ടാണ് അവാമി ലീഗിന് ഏറ്റുമുട്ടാനുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ അറസ്റ്റിലായ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്കുള്ള പിന്തുണ വര്‍ധിപ്പിക്കാനും ഈ വിഷയത്തില്‍ തുടര്‍ച്ചയായി നേരിട്ട തിരിച്ചടികള്‍ക്കു ശേഷം മുന്നോട്ടു പോകാനും പുതിയ സഖ്യത്തിലൂടെ സാധിക്കുമെന്നാണ് ബി.എന്‍.പി കണക്കുകൂട്ടുന്നത്. രാജ്യത്ത് ദീര്‍ഘകാലം ഭരണത്തിലിരുന്ന ശൈഖ് മുജീബ് റഹ്മാന്റെ മകളായ ശൈഖ് ഹസീനക്കെതിരെയാണ് ഇന്ന് രാജ്യത്തെ ഭരണത്തില്‍ അസ്വസ്ഥതയുള്ള വിവിധ പാര്‍ട്ടികള്‍ ഒരുമിച്ചു ചേര്‍ന്ന് പുതിയ മതേതര സഖ്യം രൂപീകരിച്ചിരിക്കുന്നത്.

Related Articles