Current Date

Search
Close this search box.
Search
Close this search box.

ബൈത്തുസകാത്ത് കേരളയുടെ പദ്ധതികള്‍ സമര്‍പ്പിച്ചു

കോഴിക്കോട്: ബൈത്തുസകാത്ത് കേരളയുടെ വിവിധ പദ്ധതി സമര്‍പ്പണം നടന്നു. മൂന്ന് കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹായങ്ങള്‍,രണ്ട് വീടുകളുടെ താക്കോല്‍ദാനം,മൂന്ന് വ്യക്തികള്‍ക്ക് ഓട്ടോറിക്ഷകള്‍ എന്നിവയാണ് സമര്‍പ്പണം നടത്തിയത്.

മൂന്ന് കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള സാമ്പത്തിക സഹായം വാവാട് നടന്ന പരിപാടിയില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി നിര്‍വഹിച്ചു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍.കെ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം.വൈ യുസുഫ് ഹാജി, നരസഭ കൗണ്‍സിലര്‍മാരായ വി. അബ്ദു, കെ.എം സുഷിനി, പി.കെ.മുഹമ്മദ് കുട്ടി,അഡ്വ.പി.കെ സക്കരിയ,ജമാഅത്തെ ഇസ്ലാമി താമരശ്ശേരി ഏരിയ പ്രസിഡന്റ് മുഹമ്മദലി നെരോത്ത് എന്നിവര്‍ സംസാരിച്ചു.

കാരുണ്യ തുമ്പപ്പാടം റിലീഫ് കമ്മിറ്റിയും, രാമനാട്ടുകര മുനിസിപ്പാലിറ്റിയും, ബൈത്തുസകാത്തും സംയുക്തമായി ഫറോക്ക് തുമ്പപ്പാടത്ത് നിര്‍മ്മിച്ച രണ്ട് വീടുകളുടെ താക്കോല്‍ദാനം നടന്നു. രാമനാട്ടുകര മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരായ എ.പി ജലീല്‍, കെ.വി ജയശ്രീ, ബൈത്തുസകാത്ത് ട്രസ്റ്റ് അംഗം പി.സി ബഷീര്‍, കാരുണ്യ തുമ്പപ്പാടം പ്രസിഡന്റ് സി ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു. കാരുണ്യ തുമ്പപ്പാടം പ്രതിനിധികള്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറി. ബൈത്തുസ്സകാത്ത് മെഡിക്കല്‍ സഹായ വിതരണവും ചടങ്ങില്‍ വെച്ച് നടന്നു. അത്വീഖ് റഹ്മാന്‍, വി.ഹാഷിം,പി ബഷീര്‍,റിയാസുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.

ബൈത്തുസ്സകാത്ത് കേരള – സ്വയം തൊഴില്‍ പദ്ധതി വിതരണം പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഓഫീസില്‍ വെച്ച് നടന്നു. മൂന്ന് വ്യക്തികള്‍ക്ക് ഓട്ടോറിക്ഷകള്‍ നല്‍കി. ചെയര്‍മാന്‍ എം.കെ മുഹമ്മദലി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബൈത്തുസ്സകാത്ത് സെക്രട്ടറി സാദിഖ് ഉളിയില്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് അംഗം പി.സി ബഷീര്‍ സ്വാഗതം പറഞ്ഞു.

Related Articles