Current Date

Search
Close this search box.
Search
Close this search box.

ബൈത്തുസക്കാത്ത് കേരള: വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

പാലക്കാട്: ബൈത്തുസക്കാത്ത് കേരളയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് വെച്ച് നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാറുകളോടൊത്ത് സന്നദ്ധ സംഘടനകളും യോജിച്ച് പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണ് ഇപ്പോള്‍ കേരളത്തില്‍ ഉള്ളതെന്ന് മന്ത്രി പറഞ്ഞു.

ബൈത്തുസക്കാത്ത് കേരളയുടെ ഈ വര്‍ഷത്തെ വിവിധ പദ്ധതികള്‍ക്കുള്ള ജില്ലാ തല സഹായ ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈത്തുസക്കാത്ത് കേരള സെക്രട്ടറി സാദിഖ് ഉളിയില്‍ അധ്യക്ഷത വഹിച്ചു, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം അബ്ദുല്‍ ഹഖീം നദ്വി, മിനാര്‍ ഗ്രൂപ്പ് എം ഡി മുഹമ്മദ് ശാഫി, ജില്ല പ്രസിഡണ്ട് ബഷീര്‍ ഹസ്സന്‍ നദ്വി, ജില്ലാ കോഡിനേറ്റര്‍ അബ്ദുസലാം എന്നിവര്‍ സംബന്ധിച്ചു.

Related Articles