Current Date

Search
Close this search box.
Search
Close this search box.

സൗജന്യ ചികിത്സ: ബൈത്തുസ്സകാത്ത് കേരളയും – ഇഖ്റ ഹോസ്പ്പിറ്റലും കൈകോര്‍ക്കുന്നു

കോഴിക്കോട്: നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലും – ബൈത്തുസകാത്ത് കേരളയും തമ്മില്‍ ധാരണയായി. ഇഖ്റ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ ഇത് സംബന്ധിച്ച ധാരണാ പത്രം ഇഖ്റ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അന്‍വര്‍ ബൈത്തുസകാത്ത് ട്രസ്റ്റിയും പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എം.കെ മുഹമ്മദലിക്ക് കൈമാറി. പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏരിയ കോഡിനേറ്റര്‍മാര്‍ മുഖേനയാണ് ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുക. ചടങ്ങില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം.അബ്ദുല്‍ മജീദ്, അഡ്മിനിസ്ട്രേറ്റര്‍ ഹമീദ് സാലിം എന്നിവരും പങ്കെടുത്തു.

Related Articles