Current Date

Search
Close this search box.
Search
Close this search box.

ബൈത്തുസ്സകാത്ത് കേരള : പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം 

എറണാകുളം: ബൈത്തുസ്സകാത്ത് കേരളയുടെ ഈ കഴിഞ്ഞ വർഷത്തെ സ്കോളർഷിപ്പ്, സ്വയം തൊഴിൽ, ചികിത്സാ പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനങ്ങൾ സംഘടിപ്പിച്ചു. പെൻഷൻ/ചികിത്സാ പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം കാസർഗോഡ് വെച് രാജ് മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു. സാമൂഹ്യമായും സാമ്പത്തികമായും പിന്നിൽ നിൽക്കുന്നവരെ സമൂഹത്തിൻെറ  മുഖ്യധാരയിലേക്ക് ഉയർത്തി കൊണ്ടുവരാൻ ഉതകുന്ന ഇലാമിലെ സക്കാത്ത് സമ്പ്രദായം മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്കോളർഷിപ്പ് പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം മുൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജുനൈദ് റഹ്മാൻ കൊച്ചി ഗ്രാൻ്റ് സ്ക്വയർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലും, സ്വയം തൊഴിൽ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം തിരുവനന്തപുരത്ത് വെച് നടന്ന ചടങ്ങിൽ ജമാഅത്തെ ഇസ്ലാമി കേരള ശൂറാംഗം യൂസുഫ് ഉമരിയും നിർവ്വഹിച്ചു.
ജമാഅത്തെ ഇസ്ലാമി കേരള സംസ്ഥാന സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്, പാളയം ഇമാം ഡോ.വി.പി ശുഹൈബ് മൗലവി, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി, എം.പി ഫൈസൽ അസ്ഹരി, എ.അൻസാരി, അഡ്വ. ടി.പി.എം ഇബ്രാഹീം ഖാൻ,  വി എൻ ഹാരിസ്, ശമീർ കാളികാവ്, ഷഹീർ മൗലവി, സി.എച് അബ്ദുറഹീം, സി.പി ഹബീബ് റഹ്മാൻ, അഷറഫ് അലി, കെ.എം അബ്ദുൽ ജലീൽ, ബശീർ ശിവപുരം, മൊയ്തു പള്ളിപ്പുഴ തുടങ്ങി നിരവധി പ്രമുഖർ വിവിധ പരിപാടികളിൽ പങ്കെടുത്തു.

Related Articles