Current Date

Search
Close this search box.
Search
Close this search box.

യു.എ.ഇയില്‍ നിന്നും ഇസ്രായേലിലേക്ക് തങ്ങളുടെ വ്യോമപാത തുറന്ന് നല്‍കി ബഹ്‌റൈന്‍

മനാമ: യു.എ.ഇയില്‍ നിന്നും ഇസ്രായേലിലേക്കുള്ള മുഴുവന്‍ വിമാന സര്‍വീസുകള്‍ക്കും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുമതി നല്‍കി ബഹ്‌റൈന്‍. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് ഉപദേശകന്‍ ജാരിദ് കൂഷ്‌നറുമായുള്ള ചര്‍ച്ചയെത്തുടര്‍ന്നാണ് ബഹ്‌റൈന്‍ അധികൃതര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. യു.എ.ഇയുടെ അപേക്ഷ പരിഗണിച്ചാണ് വ്യോമപാത തുറന്നുനല്‍കുന്നതെന്ന് ബഹ്‌റൈന്‍ ഗതാഗത,ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ബഹ്‌റൈനിലെത്തിയ ട്രംപിന്റെ മരുമകന്‍ കൂടിയായ കൂഷ്‌നര്‍ ബഹ്‌റൈന്‍ രാജാവ് കിങ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

യുനൈറ്റഡ് അറബ് എമിറേറ്റില്‍ നിന്നും എല്ലാ രാജ്യങ്ങളിലേക്കും പോകുന്നതും വരുന്നതുമായി എല്ലാ വിമാന സര്‍വീസുകള്‍ക്കും തങ്ങളുടെ വ്യോമപാത കടക്കാന്‍ അനുവാദം നല്‍കുന്നു- എന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് പറക്കാനുള്ള സമയപരിധി നിശ്ചയിച്ചിരുന്നതാണ് ഇതോടെ എടുത്തുകളഞ്ഞത്.

യു.എ.ഇക്കു പിന്നാലെ ഇസ്രായേലുമായി ബന്ധം സുതാര്യമാക്കാനുള്ള നീക്കത്തിലാണ് ബഹ്‌റൈന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അറബ് രാജ്യങ്ങള്‍ ഇസ്രായേലിനെ ബഹിഷ്‌കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് 2017ല്‍ കിങ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ അഭിപ്രായപ്പെട്ടിരുന്നു.

ബഹ്‌റൈനില്‍ യു.എസ് നാവികസേനയുടെ ബേസും ബ്രിട്ടീഷ് നാവിക സേനയുടെ താവളവും സ്ഥിതി ചെയ്യുന്നുണ്ട്. പാരമ്പര്യമായി ഒരു ജൂത സമൂഹവും ഇവിടെയുണ്ട്.

 

Related Articles