NewsWorld Wide
ബഹ്റൈന്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ്: പ്രതിപക്ഷം ബഹിഷ്കരിക്കുന്നു

മനാമ: ബഹ്റൈനിലെ പ്രധാന ഷിയ പ്രതിപക്ഷ സംഘടനയായ അല്‍ വിഫാഖ് നാഷണല്‍ ഇസ്ലാമിക് സൊസൈറ്റി രാജ്യത്ത് വരാനിരിക്കുന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു.
ബഹ്റൈന്റെ ചരിത്രത്തില്‍ മുന്‍പെങ്ങും കാണാത്ത വിധത്തിലുള്ള മോശം അവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഇത് ദ്വീപ് രാജ്യമായ ബഹ്റൈനെ നിര്‍ജീവമാക്കാന്‍ ഇടയാക്കും. രാജ്യത്ത് സമാധാനപരമായ രീതിയിലുള്ള പ്രക്ഷോഭങ്ങളും മനുഷ്യാവകാശ പോരാട്ടങ്ങളും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെല്ലാം നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. അല്‍ വാഫിഖ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ശൈഖ് ഹുസൈന് അല്‍ ദെയ്ഹി പറഞ്ഞു. ചൊവ്വാഴ്ച ലണ്ടനില്‍ നടന്ന ഒരു ചടങ്ങിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്.
2011 മുതല്‍ ഭരണകൂടത്തിന്റെ പീഡനങ്ങള്‍ മൂലം 200നടുത്ത് ആളുകളാണ് മരിച്ചു വീണത്. ഇതുവരെയായി രാജ്യത്ത് 50,000 പ്രക്ഷോഭ പരിപാടികളും റാലികളുമാണ് ഭരണകൂടത്തിനെതിരെ അരങ്ങേറിയത്. സമാധാധപരമായ ജനാധിപത്യം സ്ഥാപിക്കാനും വേണ്ടിയാണ് പ്രക്ഷോഭങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ തന്നെ വരാനിരിക്കുന്ന പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയല്ലാത്തെ മറ്റു മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 24നാണ് ബഹ്റൈനില്‍ പാര്‍ലമെന്ററി തെരഞ്ഞെടുപ്പ്.