Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ അധിനിവേശ മേഖലയില്‍ നിന്നുള്ള ഇറക്കുമതി ബഹ്‌റൈന്‍ തുടരും

മനാമ: അധിനിവേശ ഇസ്രായേല്‍ മേഖലയിലെ ഉത്പന്നങ്ങളെന്നോ, ഇസ്രായേലില്‍ നിന്നുള്ള ഉത്പന്നങ്ങളെന്നോ വ്യത്യാസമില്ലാതെ ഇറക്കുമതി തുടരുമെന്ന് ബഹ്‌റൈന്‍ വാണിജ്യ മന്ത്രി സായിദ് ബിന്‍ റാശിദ് അസ്സയാനി വ്യക്തമാക്കി. യു.എസ് പിന്തുണയോടെ സെപ്റ്റംബര്‍ പതിനഞ്ചിനാണ് യു.എ.ഇയും ബഹ്‌റൈനും ഇസ്രായേലുമായി ഔദ്യോഗികമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങള്‍ കൂട്ടിചേര്‍ക്കാനുള്ള പദ്ധതി ഇസ്രായേല്‍ മാറ്റിവെച്ചതിനെ തുടര്‍ന്നാണ് നയതന്ത്ര കരാറിന് രാഷ്ട്രങ്ങള്‍ തയാറായത്. ഇസ്രായേലിന്റെ നടപടിയെ ലോകരാജ്യങ്ങള്‍ നിയമവിരുദ്ധമായാണ് കാണുന്നത്.

എന്നാല്‍ അധിനിവേശ ഇസ്രായേല്‍ മേഖലയില്‍ നിന്നുള്ള ഇറക്കുമതി തുടരുമെന്നാണ് ബഹ്‌റൈന്‍ വ്യവസായ-വാണിജ്യ-ടൂറിസ മന്ത്രി സായിദ് ബിന്‍ റാശിദ് അസ്സയാനി വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രായേല്‍ ഉത്പന്നങ്ങളെ ഇസ്രായേല്‍ ഉത്പന്നങ്ങളായി തന്നെ കാണുന്നതാണ്. അതിനാല്‍ മുദ്രണം ചെയ്യപ്പെടുന്നതിലോ നിര്‍മിക്കുന്ന സ്ഥലത്തിലോ ഞങ്ങള്‍ പ്രശ്‌നം കാണുന്നില്ല -ഇസ്രായേല്‍ സന്ദര്‍ശന വേളയില്‍ സായിദ് ബിന്‍ റാശിദ് അസ്സയാനി റോയിറ്റേഴ്‌സിനോട് പറഞ്ഞു.

Related Articles