Current Date

Search
Close this search box.
Search
Close this search box.

ബാഗ്ദാദിയുടെ മരണം ഐ.എസ് ഇരകള്‍ക്കുള്ള നീതിയാകില്ല: നാദിയ മുറാദ്

ന്യൂയോര്‍ക്ക്: ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണത്തോടെ ഐ.എസിന്റെ ഇരകളായവര്‍ക്ക് നീതി ലഭിച്ചെന്ന് പറയാനാവില്ലെന്ന് നൊബേല്‍ പുരസ്‌കാര ജേതാവും പ്രമുഖ ഇറാഖി മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നാദിയ മുറാദ്. ഐ.എസ് ഭീകരരുടെ തടങ്കലില്‍ ക്രൂര പീഡനങ്ങള്‍ക്കിരയായി മോചിപ്പിക്കപ്പെട്ടയാളാണ് നാദിയ.

ഐസിസ് തീവ്രവാദകളുടെ ഇരകളായവര്‍ക്ക് നീതി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ബാഗ്ദാദിയുടെ മരണത്തോടെ അവസാനിക്കില്ലെന്നും ബാഗ്ദാദിയെ പോലുള്ള ഐ.എസ് അംഗങ്ങള്‍ കൊല്ലപ്പെടുന്നതല്ല തങ്ങള്‍ക്ക് കാണേണ്ടത്. നീതിയാണ് കാണേണ്ടത്- നാദിയ മുറാദ് പറഞ്ഞു. ബുധനാഴ്ച യു.എന്നില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഐ.എസിന്റെ ലൈംഗിക അടിമത്വത്തില്‍ നിന്നും അതിജീവിച്ച നാദിയക്ക് 2018ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിരുന്നു. 2014ലാണ് അവരെ ഐ.എസ് തട്ടിക്കൊണ്ടുപോയതും മൂന്ന് മാസം തടവിലാക്കപ്പെട്ടതും. ഐ.എസില്‍ നിന്നും മോചിതയായതോടെ പിന്നീട് അവര്‍ ഐ.എസിന്റെ ക്രൂരതകള്‍ക്കും ലൈംഗീക പീഡനങ്ങള്‍ക്കും എതിരെ പോരാടാന്‍ തുടങ്ങി.

Related Articles