കോഴിക്കോട്: സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ സ്മാരക അവാര്‍ഡ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക്. ജനുവരി 19ന് വൈകീട്ട് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് അവാര്‍ഡ് നല്‍കുന്നത്. മുസ്‌ലിം സമുദായ സംഘടന രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയത് കണക്കിലെടുത്താണ് അവാര്‍ഡ് നല്‍കുന്നത്. അനുസ്മരണ സമ്മേളനം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു.
Facebook Comments