Current Date

Search
Close this search box.
Search
Close this search box.

ബാബരി റിവ്യൂ ഹരജി ദേശീയ ഐക്യത്തിന് എതിരല്ല: ജംഇയ്യത്തുല്‍ ഉലമ

ന്യൂഡല്‍ഹി: ബാബരി സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിക്കുന്ന റിവ്യൂ ഹരജി രാജ്യത്തെ ദേശീയ ഐക്യവും ക്രസമാധാനവും തകരുന്നതിന് കാരണമാകില്ലെന്ന് ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് അധ്യക്ഷന്‍ മൗലാന സയ്യിദ് അര്‍ഷദ് മദനി അഭിപ്രായപ്പെട്ടു. കാരണം നമ്മുടെ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ ഹിന്ദുക്കളും മുസ്ലിംകളും സിഖുക്കാരും ക്രിസ്ത്യന്‍സും നിയമവിദഗ്ധരുമെല്ലാം ഈ വിധി ഉള്‍കൊള്ളാന്‍ കഴിയുന്നതല്ല എന്ന് അഭിപ്രായപ്പെട്ടവരാണ്.

റിവ്യൂ ഹരജി ഡിസംബര്‍ മൂന്നിനോ നാലിനോ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.ടി.ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 14നാണ് സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹരജി നല്‍കാന്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ജംഇയ്യത്തുല്‍ ഉലമയും മറ്റു സംഘടനകളും ചേര്‍ന്ന് തീരുമാനിച്ചത്.

Related Articles