Current Date

Search
Close this search box.
Search
Close this search box.

ബാബരി മസ്ജിദ്: ഒക്ടോബര്‍ 18നകം വാദം പൂര്‍ത്തിയാക്കണമെന്ന് കക്ഷികളോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ വാദങ്ങള്‍ ഒക്ടോബര്‍ 18നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി. അതിന് ശേഷം ഒരു ദിവസം പോലും കൂടുതല്‍ അനുവദിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നവംബര്‍ 17ന് വിരമിക്കാനിരിക്കുകയാണ്. ഒക്ടോബര്‍ 18നകം വാദം പൂര്‍ത്തിയാവുകയാണെങ്കില്‍ നാല് ആഴ്ച മാത്രമേ വിധി എഴുതാനും പുറപ്പെടുവിക്കാനും സമയമുണ്ടാകൂ എന്നും സുപ്രീം കോടതി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലാഴ്ച്ചക്കകം വിധി പുറപ്പെടുവിക്കുകയാണെങ്കില്‍ അത് അത്ഭുതകരമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അയോധ്യ ഭൂമി അവകാശവാദവുമായി ബന്ധപ്പെട്ട് കേസിലുള്ള കക്ഷികളുടെ വാദം കേള്‍ക്കല്‍ ഒരു മാസത്തോളമായി സുപ്രീം കോടതിയില്‍ തുടരുകയാണ്. അഞ്ചംഗ ഭരണഘടന ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. എല്ലാ കക്ഷികളും അവരുടെ അവകാശവാദങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാനുള്ള സമയപരിധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഒക്ടോബര്‍ 18നകം ഇത് പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ പ്രശ്ന പരിഹാരം കാണുന്നതില്‍ മധ്യസ്ഥ ശ്രമം പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് കേസില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചത്.

Related Articles