Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച സഹപാഠിയെ സസ്‌പെന്റ് ചെയ്ത് അസീം പ്രേംജി സര്‍വകലാശാല

ന്യൂഡല്‍ഹി: സഹപാഠിയായ മുസ്ലിം വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ചതിന് വിദ്യാര്‍ത്ഥിയെ സസ്‌പെന്റ് ചെയ്ത് അസീം പ്രേംജി സര്‍വകലാശാല. പി.ജി വിദ്യാര്‍ത്ഥിയായ ഋഷി തിവാരിയെന്ന വിദ്യാര്‍ത്ഥിയെയാണ് സര്‍വകലാശാല അധികൃതര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

സഹ-മുസ്ലിം വിദ്യാര്‍ത്ഥിയെ വാക്കാലും ശാരീരികമായും ഉപദ്രവിച്ചുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. വിദ്വേഷ കുറ്റകൃത്യത്തെക്കുറിച്ച് അധികൃതരോട് മുസ്ലീം വിദ്യാര്‍ത്ഥി പരാതിപ്പെടുകയും ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും ചെയ്തു.

സംഘ്പരിവാര്‍ സംഘടനയായ ആര്‍.എസ്.എസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തുമായി (എ.ബി.വി.പി) തിവാരിക്ക് ബന്ധമുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മക്തൂബ് മീഡിയയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മേയ് ഒന്നിനാണ് സംഭവം നടക്കുന്നത്. മേയ് ഒന്നിന് കെജിഎ ഹോസ്റ്റലിനു സമീപം നോമ്പ് തുറക്കാന്‍ എത്തിയ മുസ്ലിം വിദ്യാര്‍ഥിയെ തിവാരി അവനെ അധിക്ഷേപിക്കുകയും ഭക്ഷണം എറിയുകയും മുഖത്ത് തുപ്പുകയും ചെയ്യുകയായിരുന്നു.

അതേസമയം, സര്‍വകലാശാലയുടെ തീരുമാനത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും ഇത് ഒരു വിദ്വേഷ കുറ്റകൃത്യമാണ്, ഇത് വളരെ ഗൗരവമായി കാണണമെന്നും ക്യാംപസിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കുറ്റവാളിയെ പുറത്താക്കുകയോ കുറഞ്ഞത് ഒരു വര്‍ഷത്തേക്കെങ്കിലും സസ്പെന്‍ഷന്‍ ചെയ്യുകയോ വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Related Articles