Current Date

Search
Close this search box.
Search
Close this search box.

അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിക്ക് അസ്ഹരി തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ്

തിരുവനന്തപുരം: കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജുകളുടെ (CIC) ജനറല്‍ സെക്രട്ടറിയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ പ്രഫ. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിക്ക് അസ്ഹരി തങ്ങള്‍ എക്‌സലന്‍സി അവാര്‍ഡ്. കേരള യൂണിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റ് അലൂംനി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിനാണ് അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി അര്‍ഹനായിരിക്കുന്നത്. കേരളത്തിലെ അറബി ഭാഷാ പ്രചാരണത്തിനും വളര്‍ച്ചക്കും നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്.

പ്രമുഖ അറബി പണ്ഡിതനും നിരവധി കൃതികളുടെ രചയിതാവുമായ അബ്ദുല്‍ റഹ്‌മാന്‍ അസ്ഹരി തങ്ങളുടെ പേരില്‍ 2017ലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തെന്നത്. പൂക്കോട്ടൂര്‍ മുഹമ്മദ് ബാഖവി, ഡോ. ജമാലുദ്ധീന്‍ ഫാറൂഖി എന്നിവര്‍ക്ക് മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചിരിന്നു. പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് കേരള അറബി വിഭാഗത്തില്‍ ഡിസംബര്‍ 17ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഭാരവാഹികളായ ഡോ. താജുദ്ധീന്‍, ഡോ. ഹഫീസ്, ഡോ. ഹാരിസ് എന്നിവര്‍ അറിയിച്ചു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles