Current Date

Search
Close this search box.
Search
Close this search box.

ന്യൂസ്‌ലാന്റിലെ ഇരകള്‍ക്കു വേണ്ടി വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്തി ഓസ്‌ട്രേലിയയും

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മുസ്‌ലിം പള്ളികളിലും വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനു ശേഷം ന്യൂസ്‌ലാന്റില്‍ കൊല്ലപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥനയും നമസ്‌കാരവും നടത്തി. ക്രിസ്റ്റ്ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഓസ്‌ട്രേലിയന്‍ വംശജരും ഉള്‍പ്പെട്ടിരുന്നു. മെല്‍ബണിലെ മെഡോ മസ്ജിദിലാണ് വെള്ളിയാഴ്ച ജുമുഅ ഖുതുബയില്‍ ഇരകള്‍ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്. നൂറുകണക്കിനാളുകളാണ് പള്ളിയില്‍ ഒരുമിച്ചു കൂടിയത്. സമൂഹത്തില്‍ ഭയവും വിദ്വേഷവും വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കും ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നവര്‍ക്കുമുള്ള മുന്നറിയിപ്പായിരുന്നു വര്‍ധിച്ച ജനപങ്കാളിത്തം.

ഭീകരാക്രമണത്തിനു ശേഷം ആക്രമി വിചാരിച്ച രൂപത്തിലല്ല കാര്യങ്ങള്‍ സംഭവിച്ചതെന്നും മുസ്ലിം സമൂഹത്തെ പള്ളികളില്‍ നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും ഓസ്‌ട്രേലിയയിലെ തുര്‍ക്കി ഇസ്ലാമിക് യൂത്ത് എന്‍.ജി.ഒ മേധാവി തല്‍ഹ ബോസ്‌കര്‍ട് പറഞ്ഞു.

Related Articles