Current Date

Search
Close this search box.
Search
Close this search box.

ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പരിഗണിച്ച് ഓസ്‌ട്രേലിയ

തെല്‍ അവീവ്: ഇസ്രായേലിന്റെ തലസ്ഥാനമായി ജറൂസലേമിനെ അംഗീകരിക്കുന്നതായി ഓസ്‌ട്രേലിയ. അതിന്റെ ഭാഗമായി ഓസ്‌ട്രേലിയയുടെ എംബസി തെല്‍ അവീവില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് മാറ്റുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ഡിസംബറിലാണ് ഡൊണാള്‍ഡ് ട്രംപ് ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത്. ഇതിനു ശേഷം യു.എസ് അടക്കം നിരവധി രാജ്യങ്ങള്‍ ജറൂസലേമിലേക്ക് എംബസി മാറ്റിയിരുന്നു. എന്നാല്‍ ആ സമയത്ത് എംബസി മാറ്റുന്നതിനെ ഓസ്‌ട്രേലിയ എതിര്‍ത്തിരുന്നു. ഫലസ്തീനെ പിന്തുണക്കുന്ന ഓസ്‌ട്രേലിയയുടെ നയത്തില്‍ മാറ്റം വരുത്തില്ല എന്നാണ് അന്ന് ഓസ്‌ട്രേലിയ അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ് ഓസ്‌ട്രേലിയ.

 

Related Articles